ദേശീയപാത 212 ഉപരോധിക്കും

കൊടുവള്ളി: ബി.ജെ.പി സര്‍ക്കാറിന്‍െറ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ ഈ മാസം 31ന് എസ്.ഡി.പി.ഐ ദേശീയ തലത്തില്‍ പ്രഖ്യാപിച്ച കരിദിനത്തിന്‍െറ ഭാഗമായി കൊടുവള്ളിയില്‍ ദേശീയപാത 212 ഉപരോധിക്കുമെന്ന് ജില്ല സെക്രട്ടറി സലീം കാരാടി വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. രാവിലെ 10ന് സിറാജ് പരിസരത്തുനിന്ന് ജാഥയായി എത്തുന്ന പ്രവര്‍ത്തകര്‍ എം.പി.സി ഹോസ്പിറ്റല്‍ പരിസരത്ത് റോഡ് ഉപരോധിക്കും. ജില്ല പ്രസിഡന്‍റ് മുസ്തഫ കൊമ്മേരി ഉദ്ഘാടനം ചെയ്യും. എം.എ. സലീം, ജില്ല ട്രഷറര്‍ മുസ്തഫ പാലേരി, സെക്രട്ടറി സലീം കാരാടി, ജില്ല കമ്മിറ്റി അംഗങ്ങളായ ഇ. അബ്ദുല്‍ നാസര്‍, സി. കുഞ്ഞാലി, പി.വി. അന്‍വര്‍, വാഹിദ് ചെറുവറ്റ, റഊഫ് കുറ്റിച്ചിറ, അബ്ദുല്‍ ഖയ്യൂം എന്നിവര്‍ സംബന്ധിക്കും. സലീം കാരാടി (ജില്ല സെക്രട്ടറി), ഇ. അബ്ദുല്‍ നാസര്‍ (ജില്ല കമ്മിറ്റി മെംബര്‍), ടി.പി. യൂസുഫ് (കൊടുവള്ളി മണ്ഡലം പ്രസിഡന്‍റ്) പി.ടി. അഹമ്മദ് (കിഴക്കോത്ത് പഞ്ചായത്ത് പ്രസിഡന്‍റ്), ആര്‍.സി. സുബൈര്‍ എന്നിവര്‍ വാര്‍ത്തസമ്മേളനത്തില്‍ പങ്കെടുത്തു. ബദ്രിയ ആത്മീയ സദസ്സിന് തുടക്കമായി ഓമശ്ശേരി: കേരള മുസ്ലിം ജമാഅത്ത്, എസ്.എസ്.എഫ് പുത്തൂര്‍ യൂനിറ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന മാസാന്ത ബദ്രിയ ആത്മീയ സദസ്സിന് തുടക്കമായി. ഡോ. അബ്ദുസ്സബൂര്‍ ബാഹസന്‍ ഉദ്ഘാടനം ചെയ്തു. എം.ടി. അബ്ദുല്‍ ഹമീദ് മദനി അധ്യക്ഷത വഹിച്ചു. സാബിത് സഖാഫി ചേരാപുരം, കെ. അബ്ദുര്‍റശീദ് അഹ്സനി എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.