ബംഗളൂരുവില്‍നിന്നത്തെിച്ച രണ്ട് കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍

കോഴിക്കോട്: വിദ്യാര്‍ഥികളെ ലക്ഷ്യമാക്കിയത്തെിച്ച രണ്ട് കിലോ കഞ്ചാവുമായി യുവാവ് പൊലീസ് പിടിയിലായി. വിദ്യാര്‍ഥികള്‍ക്ക് വില്‍പനക്കായി കൊണ്ടുവന്ന കഞ്ചാവുമായി കക്കോടി മൂട്ടോളി പെരിഞ്ചില മലയില്‍ അശ്വിനാണ് (20) അറസ്റ്റിലായത്. മലാപറമ്പില്‍ മൊത്തവിതരണത്തിനായി രണ്ട് കിലോ കഞ്ചാവുമായി എത്തിയപ്പോഴാണ് പിടിയിലായത്. തിങ്കളാഴ്ച ഉച്ചയോടെ മലാപറമ്പ് പാച്ചാക്കിലിനടുത്ത് ബൈക്ക് യാത്രികന്‍ തെന്നിവീണിരുന്നു. ഇയാളെ ചോദ്യം ചെയ്യുന്നതിനിടെ ഓടിരക്ഷപ്പെട്ടതായി നാട്ടുകാര്‍ പൊലീസിനെ അറിയിച്ചു. രക്ഷപ്പെട്ടയാള്‍ കഞ്ചാവ് വില്‍പനക്കാരനാണെന്ന വിവിരം ലഭിച്ച പൊലീസ് പരിശോധന കര്‍ശനമാക്കി. ഇതിനിടെ മലാപറമ്പ് ജങ്ഷന് സമീപം ഒരാള്‍ വലിയ ബാഗുമായി സംശയകരമായ സാഹചര്യത്തില്‍ നില്‍ക്കുന്നത് ശ്രദ്ധയില്‍പെട്ട പൊലീസ് ഇയാളെ പരിശോധിച്ചപ്പോഴാണ് വിപണിയില്‍ ഒരുലക്ഷം രൂപ വില വരുന്ന കഞ്ചാവ് കണ്ടത്തെിയത്. ബംഗളൂരുവില്‍നിന്ന് കിലോക്ക് 5000 രൂപ തോതില്‍ വാങ്ങിയാണ് ഇയാള്‍ നഗരത്തില്‍ എത്തിക്കുന്നത്. ബംഗളൂരുവിന് പുറമെ കമ്പം, തേനി, വിശാഖപട്ടണം, ഒഡിഷ എന്നിവിടങ്ങളില്‍നിന്നും കഞ്ചാവ് എത്തിക്കുന്ന വന്‍സംഘത്തിലെ കണ്ണിയാണ് ഇയാള്‍. ഇതര സംസ്ഥാനങ്ങളില്‍നിന്ന് വിദ്യാര്‍ഥികള്‍ക്കായി വന്‍തോതില്‍ കഞ്ചാവ് എത്തിക്കുന്ന ശൃഖലയിലെ പുതിയ കണ്ണിയാണ് ഇയാളെന്നും പൊലീസ് പറഞ്ഞു. ഇതര സംസ്ഥാനങ്ങളില്‍നിന്ന് കഞ്ചാവത്തെിക്കുന്ന സംഘത്തെ കുറിച്ച് ചേവായൂര്‍ സി.ഐ കെ.കെ. ബിജുവിന്‍െറ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചു. അന്വേഷണ സംഘത്തില്‍ ചേവായൂര്‍ എസ്.ഐ യു.കെ. ഷാജഹാനൊപ്പം ക്രൈം സ്ക്വാഡ് അംഗങ്ങളായ ഒ. മോഹന്‍ദാസ്, എം. മുഹമ്മദ് ഷാഫി, എം. സജി, ടി.പി. ബിജു, ടി.ജി. രണ്‍ധീര്‍, കെ. അഖിലേഷ്, ചേവായൂര്‍ സ്റ്റേഷനിലെ എ.എസ്.ഐ അരവിന്ദാക്ഷന്‍, സി.പി.ഒ സുജിത്ത് എന്നിവരും ഉണ്ടായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.