കോഴിക്കോട്: കെ.എസ്.ആര്‍.ടി.സിയെ ജനകീയമാക്കി വരുമാനം വര്‍ധിപ്പിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി നടപ്പാക്കുന്ന ട്രാവല്‍ കാര്‍ഡുകള്‍ ചൊവ്വാഴ്ച വിതരണം ആരംഭിക്കും. ഇതിനുള്ള സജ്ജീകരണങ്ങള്‍ ഡിപ്പോകളില്‍ ഒരുങ്ങി. രാവിലെ 11ഓടെ എല്ലാ ഡിപ്പോകളിലും കാര്‍ഡ് ലഭ്യമാവും. സ്റ്റേഷന്‍ മാസ്റ്റര്‍മാരുടെ മേല്‍നോട്ടത്തിലാണ് കാര്‍ഡുകള്‍ വിതരണം ചെയ്യുക. 1000, 1500, 3000, 5000 എന്നിങ്ങനെ തുക ഈടാക്കി നാലു തരം കാര്‍ഡുകളാണ് വിതരണം ചെയ്യുക. ഒരു മാസമാണ് കാലാവധി. സ്ഥിരം യാത്രക്കാര്‍ക്ക് പ്രതിമാസം 250 രൂപയോളം ലാഭമുണ്ടാകുന്നതാണ് പദ്ധതി. മഞ്ഞ നിറത്തില്‍ തയാറാക്കിയ കാര്‍ഡുകള്‍ ഡിപ്പോകളില്‍ എത്തി. ഓരോ ഡിപ്പോയിലും 150 എണ്ണം വീതമാണ് തുടക്കത്തില്‍ വിതരണം ചെയ്യുക. തുടര്‍ന്ന് ഇതിന്‍െറ സാധ്യതകളും പ്രശ്നങ്ങളും പരിശോധിച്ചശേഷമാവും തുടര്‍ന്നുള്ള വിതരണം. ഏറ്റവും കുറഞ്ഞ തുകയായ ആയിരത്തിന്‍െറ കാര്‍ഡില്‍ ജില്ലയുടെ അകത്തു മാത്രമേ യാത്രചെയ്യാന്‍ കഴിയൂ. എന്നാല്‍, മറ്റ് കാര്‍ഡുകളില്‍ സംസ്ഥാനത്ത് ആകെ യാത്ര ചെയ്യാം. കാര്‍ഡ് വാങ്ങാന്‍ എത്തുന്നവര്‍ ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡ് കൂടെ കരുതണം. കാര്‍ഡിലെ നമ്പറാണ് ട്രാവല്‍ കാര്‍ഡില്‍ പാസ് നമ്പറായി ചേര്‍ക്കുക. കണ്ടക്ടര്‍ ഈ നമ്പര്‍ ഇ.ടി.എം കാര്‍ഡില്‍ ചേര്‍ക്കും. കാര്‍ഡ് എടുത്തയാള്‍ക്കല്ലാതെ ഇത് ഉപയോഗിച്ച് യാത്രചെയ്യാനാവില്ല. ട്രാവല്‍ കാര്‍ഡ്: ഇനം, തുക, അനുവദിക്കപ്പെട്ട ബസുകള്‍ എന്നീ ക്രമത്തില്‍: ബ്രോണ്‍സ് കാര്‍ഡ്-1000: സിറ്റി, സിറ്റി ഫാസ്റ്റ്, ഓര്‍ഡിനറി, എല്‍.എസ് ഓര്‍ഡിനറി. സില്‍വര്‍ കാര്‍ഡ്-1500: സിറ്റി, സിറ്റി ഫാസ്റ്റ്, ഓര്‍ഡിനറി, എല്‍.എസ്, ടി.ടി, ജനുറം നോണ്‍ എ.സി. ഗോള്‍ഡ് കാര്‍ഡ്-3000: സിറ്റി, സിറ്റി ഫാസ്റ്റ്, ഓര്‍ഡിനറി, എല്‍.എസ്, ടി.ടി, ജനുറം നോണ്‍ എ.സി, ഫാസ്റ്റ്, സൂപ്പര്‍ ഫാസ്റ്റ്. പ്രീമിയം കാര്‍ഡ്-5000: സിറ്റി, സിറ്റി ഫാസ്റ്റ്, ഓര്‍ഡിനറി, എല്‍.എസ്, ടി.ടി, ജനുറം നോണ്‍ എ.സി, ഫാസ്റ്റ്, സൂപ്പര്‍ ഫാസ്റ്റ്, ജനുറം എ.സി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.