വിദ്യാര്‍ഥികളില്‍ ലഹരി ഉപയോഗം വര്‍ധിക്കുന്നു –മന്ത്രി എ.കെ. ശശീന്ദ്രന്‍

തിരുവമ്പാടി: വിദ്യാര്‍ഥികളില്‍ മദ്യം ഉള്‍പ്പെടെയുള്ള ലഹരിവസ്തുക്കളുടെ ഉപയോഗം വര്‍ധിച്ചുവരുന്നതായി മന്ത്രി എ.കെ. ശശീന്ദ്രന്‍. തിരുവമ്പാടിയില്‍ ഭാരത് സ്കൗട്ട്സ് ആന്‍ഡ് ഗൈഡ്സ് താമരശ്ശേരി വിദ്യാഭ്യാസ ജില്ല ത്രിദിന ക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിദ്യാര്‍ഥികളെ അച്ചടക്കവും ലക്ഷ്യബോധവുമുള്ളവരാക്കി വളര്‍ത്തുന്നതില്‍ സ്കൗട്ട്സ് ആന്‍ഡ് ഗൈഡ്സ് പ്രധാന പങ്കുവഹിക്കുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു. തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് പി.ടി. അഗസ്റ്റിന്‍ അധ്യക്ഷത വഹിച്ചു. സില്‍വര്‍ എലിഫന്‍റ് പുരസ്കാരം നേടിയ ബാലചന്ദ്രന്‍ പാറച്ചോട്ടിലിന് മന്ത്രി ഉപഹാരം നല്‍കി. ജില്ല പഞ്ചായത്തംഗം സി.കെ. കാസിം, ഫാ. അബ്രഹാം വള്ളോപ്പിള്ളി, ഏലിയാമ്മ ജോര്‍ജ്, ബോസ് ജേക്കബ്, ജോളി ജോസഫ്, ഷീല ജോസഫ്, എം. രാമചന്ദ്രന്‍, സി.കെ. ബീന, ടി.വി. അബ്രഹാം, വി.ടി. ഫിലിപ്, ലൂക്കോസ് മാത്യു, ജോസ് മാത്യു, ജോസ് പ്രസാദ്, വി.ഡി. സേവ്യര്‍, പി. പ്രേമരാജന്‍, റസാഖ് എന്നിവര്‍ സംസാരിച്ചു. പേരാമ്പ്ര, ബാലുശ്ശേരി, താമരശ്ശേരി, കൊടുവള്ളി, മുക്കം, കുന്ദമംഗലം ഉപജില്ലകളില്‍നിന്നായി 1500 വിദ്യാര്‍ഥികള്‍ ക്യാമ്പില്‍ പങ്കെടുക്കുന്നുണ്ട്. സാഹസിക പ്രകടനങ്ങള്‍, ശാന്തിയാത്ര, പരിസ്ഥിതി സംരക്ഷണ സന്ദേശ പ്രചാരണം തുടങ്ങിയ പരിപാടികള്‍ ക്യാമ്പിന്‍െറ ഭാഗമായി ശനിയാഴ്ച നടന്നു. ഞായറാഴ്ച രാവിലെ മാര്‍ച്ച് പാസ്റ്റ് നടക്കും. വൈകീട്ട് സ്കൗട്ട്സ് ആന്‍ഡ് ഗൈഡ്സ് അംഗങ്ങളുടെ സമ്മേളനത്തോടെ ക്യാമ്പ് സമാപിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.