കോഴിക്കോട്: മനോരോഗത്തിന് ഡോക്ടര്‍മാരുടെ കുറിപ്പോടെ മാത്രം കഴിക്കേണ്ട മാരക പ്രത്യാഘാതമുണ്ടാക്കുന്ന ഗുളികയുടെ ശേഖരവുമായി യുവാവ് ആന്‍റി ഗുണ്ടാ സ്ക്വാഡിന്‍െറ പിടിയിലായി. പന്നിയങ്കര കൊട്ടാരം റോഡ് ബൈത്തുല്‍ മറിയം വീട്ടില്‍ സി.ഇ.വി. സാംസലിനെയാണ് (22) 420 ഗുളികകളുമായി അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച രാത്രി എട്ടരയോടെയാണ് ഇയാളെ ബീച്ചില്‍നിന്ന് പിടികൂടിയത്. നഗരത്തിലെ ചില വിദ്യാഭ്യാസ സ്ഥാപനങ്ങളിലും കോളജുകളിലും പഠിക്കുന്ന വിദ്യാര്‍ഥി-വിദ്യാര്‍ഥിനികളും മറ്റു യുവജനങ്ങളും ഉത്തരം ഗുളികകള്‍ ഉപയോഗിക്കുന്നതായി പൊലീസിന് വിവരം ലഭിച്ചു. പലതരം മാനോവിഭ്രാന്തിക്ക് മരുന്നായി ഉപയോഗിക്കുന്നതാണ് ഈ ഗുളികയെന്നും പൊലീസ് പറഞ്ഞു. ഒന്നോ രണ്ടോ തവണ ഉപയോഗിച്ചാല്‍ അടിമപ്പെടുന്നതാണ് ഇവ. തുടര്‍ന്ന് ഉപയോക്താക്കള്‍ എന്ത് വിലകൊടുത്തും ഇത് വാങ്ങാന്‍ ശ്രമിക്കും. ഡോക്ടറുടെ കുറിപ്പോടുകൂടി മാത്രം വാങ്ങേണ്ടതാണ് ഈ മരുന്ന്. അയല്‍ സംസ്ഥാനങ്ങളില്‍നിന്ന് കൂടുതല്‍ വിലക്ക് വാങ്ങിയാണ് ഇവിടെ വില്‍പന നടത്തുന്നത്. ഒരു സ്ട്രിപ്പിന് 40 രൂപ വരുന്ന ഗുളിക ആവശ്യക്കാര്‍ക്ക് 500 മുതല്‍ 1,000 രൂപ വരെ ഈടാക്കിയാണ് വില്‍ക്കുന്നത്. രാത്രികാലങ്ങളില്‍ ബീച്ചിലും പരിസരങ്ങളിലും വീട്ടില്‍പോകാതെ കറങ്ങിനടക്കുന്ന യുവാക്കളും ആവശ്യക്കാരാണ്. ഈ ഗുളികക്ക് അടിമപ്പെട്ട പല യുവാക്കളും ക്രിമിനല്‍ കേസുകളില്‍ പെട്ട് ജില്ലയിലെ വിവിധ ജയിലുകളില്‍ കഴിയുന്നുണ്ട്. കഴിഞ്ഞ ആഴ്ച ആന്‍റി ഗുണ്ട സ്ക്വാഡ് പിടികൂടിയ വാഹന, ഭവന ഭേദന കേസുകളില്‍ പ്രതിയായവര്‍ ഈ ഗുളികകളുടെ അടിമകളാണെന്ന് സ്ഥിരീകരിച്ചിരുന്നു. സിറ്റി പൊലീസ് കമീഷണറുടെ നിര്‍ദേശപ്രകാരം യുവജനങ്ങളുടെ മയക്കുമരുന്ന് ഉപയോഗം തടയുന്നതിനായി യുവാക്കളെയും മറ്റും നിരീക്ഷിച്ചുവരവെയാണ് ഇയാള്‍ പിടിയിലായത്. ടൗണ്‍ സി.ഐ മനോജിന്‍െറ നേതൃത്വത്തിലുള്ള ആന്‍റി ഗുണ്ട സ്ക്വാഡാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.