ചേന്ദമംഗലൂര്‍: ഇസ്ലാഹിയ കോളജ് ഏരിയ കമ്മിറ്റി എസ്.ഐ.ഒ സംസ്ഥാന നേതാക്കള്‍ക്ക് സ്വീകരണം സംഘടിപ്പിച്ചു. സംസ്ഥാന പ്രസിഡന്‍റ് സി.ടി. ശുഹൈബ്, ജനറല്‍ സെക്രട്ടറി തൗഫീഖ് മമ്പാട്, സെക്രട്ടറിമാരായ റഹീം ചേന്ദമംഗലൂര്‍, ശബീര്‍ കൊടുവള്ളി എന്നിവര്‍ക്കാണ് സ്വീകരണം നല്‍കിയത്. ഒപ്പം ‘ലെറ്റ് ദ ഖുര്‍ആന്‍ ഡിസൈന്‍ അസ്’ കാമ്പയിനിന്‍െറ ഏരിയതല ഉദ്ഘാടനം എസ്.ഐ.ഒ സംസ്ഥാന ജന. സെക്രട്ടറി തൗഫീഖ് മമ്പാട് നിര്‍വഹിച്ചു. ‘ദിക്ര്‍ മജ്ലിസ്’ സംസ്ഥാന സെക്രട്ടറി ശബീര്‍ കൊടുവള്ളി നിര്‍വഹിച്ചു. പ്രതിദിന ഉസ്റ ചിറ്റടി സ്വാലിഹ് ഉദ്ഘാടനം ചെയ്തു. ജമാഅത്തെ ഇസ്ലാമി ഏരിയ പ്രസിഡന്‍റ് കെ. സുബൈര്‍, ഇസ്ലാഹിയ കോളജ് വൈസ് പ്രിന്‍സിപ്പല്‍ കെ. സുബൈദ, ഹനന്‍ഷ, സി.ടി. ഇര്‍ഫാന്‍, ഇജാസ്, ശമീം, ശുഹൈബ്, ഫായിസ് എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.