ചേന്ദമംഗലൂര്‍: മുക്കം നഗരസഭയിലെ കച്ചേരി മുതല്‍ പൊറ്റശ്ശേരി വരെയുള്ള ആറു ഡിവിഷനുകളെ അര്‍ബുദ മുക്തമാക്കാന്‍ രാഷ്ട്രീയ സാംസ്കാരിക കൂട്ടായ്മകളും റെസിഡന്‍റ്സ് അസോസിയേഷനുകളും രംഗത്ത്. കണ്ണൂരിലെ മലബാര്‍ കാന്‍സര്‍ കെയര്‍ സൊസൈറ്റിയുമായി സഹകരിച്ച് ആറുഘട്ടങ്ങളിലായി അഞ്ചുവര്‍ഷം കൊണ്ട് പ്രദേശത്തെ അര്‍ബുദ മുക്തമാക്കാനാണ് പദ്ധതി. ഇസ്ലാഹിയ ഓഡിറ്റോറിയത്തില്‍ നടന്ന യോഗത്തില്‍ നഗരസഭ ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പി. പ്രശോഭ്കുമാര്‍ പദ്ധതി പ്രഖ്യാപനം നിര്‍വഹിച്ചു. വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ.ടി. ശ്രീധരന്‍ അധ്യക്ഷത വഹിച്ചു. മലബാര്‍ കാന്‍സര്‍ കെയര്‍ സൊസൈറ്റി ചെയര്‍മാന്‍ ഡോ. ഡി.കെ.പൈ ബോധവത്കരണ ക്ളാസെടുത്തു. ആരോഗ്യകരമായ ഭക്ഷണം, വ്യായാമം, മതിയായ വിശ്രമം, പിരിമുറുക്കമില്ലാത്ത മനസ്സ് എന്നിവ നിലനിര്‍ത്തിയാല്‍ 75 ശതമാനത്തോളം അര്‍ബുദത്തെ ചെറുക്കാന്‍ കഴിയുമെന്നും നേരത്തെ കണ്ടത്തെി ചികിത്സിച്ചാല്‍ വലിയൊരളവോളം രോഗത്തെ അതിജീവിക്കാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. നഗരസഭ കൗണ്‍സിലര്‍മാരായ പി. ലീല, ശഫീഖ് മാടായി, എ. അബ്ദുല്‍ ഗഫൂര്‍, ഒതയമംഗലം മഹല്ല് പ്രസിഡന്‍റ് കെ. സുബൈര്‍, കെ.പി. അഹമ്മദ് കുട്ടി, പി.കെ. അബ്ദുല്‍ ഖാദര്‍, ബന്ന ചേന്ദമംഗലൂര്‍ എന്നിവര്‍ സംസാരിച്ചു. കെ.പി. അബ്ദുറഹ്മാന്‍, ജയശീലന്‍ പയ്യടി, പി.കെ. മനോജ് കുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.