തിരുവമ്പാടി: പുല്ലൂരാംപാറ പള്ളിപ്പടിയില്‍ പുതുതായി നിര്‍മിക്കുന്ന പാലത്തിന് തറക്കല്ലിട്ടു. തിരുവമ്പാടി, കോടഞ്ചേരി ഗ്രാമപഞ്ചായത്തുകളെ ബന്ധിപ്പിച്ച് ഇരുവഴിഞ്ഞിപ്പുഴയിലാണ് പൊതുമരാമത്ത് വകുപ്പ് പാലം നിര്‍മിക്കുന്നത്. 4.35 കോടി രൂപയാണ് പാലത്തിനായി പൊതുമരാമത്ത് വകുപ്പ് അനുവദിച്ചത്. 1974ല്‍ സ്ഥാപിച്ച പള്ളിപ്പടിയിലെ അപകടാവസ്ഥയിലായ പഴയ ഇരുമ്പുപാലം കഴിഞ്ഞ മാസം പൊളിച്ചുനീക്കിയിരുന്നു. ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ടേഴ്സ് സൊസൈറ്റിയാണ് പുതിയ പാലം പ്രവൃത്തി ഏറ്റെടുത്തിരിക്കുന്നത്.പള്ളിപ്പടി പാലം ശിലാസ്ഥാപനം പൊതുമരാമത്ത് മന്ത്രി ജി. സുധാകരന്‍ നിര്‍വഹിച്ചു. ജോര്‍ജ് എം. തോമസ് എം.എല്‍.എ അധ്യക്ഷത വഹിച്ചു. തിരുവമ്പാടി പഞ്ചായത്ത് പ്രസിഡന്‍റ് പി.ടി. അഗസ്റ്റിന്‍, ജില്ല പഞ്ചായത്ത് അംഗം അന്നമ്മ മാത്യു, പൊതുമരാമത്ത് സൂപ്രണ്ടിങ് എന്‍ജിനീയര്‍ പി. വിനീതന്‍, ചീഫ് എന്‍ജിനീയര്‍ പി.കെ. സതീശന്‍, ടി.ജെ. കുര്യാച്ചന്‍, ഫാ. ജോണ്‍ കളരിപറമ്പില്‍, ടി. വിശ്വനാഥന്‍, പി.സി. മാത്യു, എം.സി. കുര്യന്‍, കെ. മോഹനന്‍, പി.ടി. മാത്യു, കെ.എം. മുഹമ്മദലി, ആര്‍. സിന്ധു എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.