അമ്മമാര്‍ ഒത്തുചേര്‍ന്നു; സ്കൂളിന് ഗണിത ലാബ് ഒരുങ്ങി

മുക്കം: കുട്ടികള്‍ കണക്കില്‍ മിടുക്കരാവാന്‍ അമ്മമാര്‍ ഒത്തുചേര്‍ന്നൊരുക്കിയത് മികച്ച ഗണിത ലാബ്. പൊതുവിദ്യാലയ സംരക്ഷണ യജ്ഞത്തിന്‍െറ ഭാഗമായി നെല്ലിക്കാപറമ്പ് സി.എച്ച് മെമ്മോറിയല്‍ എല്‍.പി സ്കൂളിലാണ് ഗണിതപഠനോപകരണങ്ങള്‍ ഒരുക്കാന്‍വേണ്ടി രക്ഷിതാക്കളുടെ പങ്കാളിത്തത്തോടു കൂടി ‘ഗണിതോത്സവം’ ശില്‍പശാല സംഘടിപ്പിച്ചത്. ഒന്നുമുതല്‍ നാലുവരെ ക്ളാസുകളിലേക്കാവശ്യമായ 70ഓളം പഠനോപകരണങ്ങളാണ് ശില്‍പശാലയില്‍ നിര്‍മിച്ചത്. ഷാജി കാറോറ പരിപാടിക്ക് നേതൃത്വം നല്‍കി. വാര്‍ഡംഗം എം.ടി. അഷ്റഫ് ഉദ്ഘാടനം ചെയ്തു. പ്രത്യേക പരിഗണന ആവശ്യമുള്ള കുട്ടികള്‍ക്കുവേണ്ടിയുള്ള കൈപുസ്തകം ‘ഒപ്പം ഒപ്പത്തിനൊപ്പം’ സ്കൂള്‍ മാനേജര്‍ പി. അബ്ദുറഷീദ് പ്രകാശനം ചെയ്തു. യു.പി. അബ്ദുല്‍ ഹമീദ്, സി.കെ. ഷമീര്‍, ജസ്ന, നൂര്‍ജഹാന്‍ ചാലില്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.