കരിയാത്തന്‍ കല്ലിങ്കല്‍ കോളനി കുടിവെള്ള പദ്ധതി: ഇത്തവണ വെള്ളം കുടിക്കാന്‍ പറ്റുമോ

കൊടുവള്ളി: കൊടുവള്ളി നഗരസഭയിലെ ഏറ്റവുംകൂടുതല്‍ കുടിവെള്ള പ്രശ്നം നേരിടുന്ന പനക്കോട് ഒന്നാം ഡിവിഷനിലെ വാടിക്കല്‍ കരിയാത്തന്‍ കല്ലിങ്കല്‍ കോളനിവാസികള്‍ ചോദിക്കുന്നു ഈ വേനല്‍ കാലത്തെങ്കിലും കിട്ടുമോ കുടിവെള്ളം. വര്‍ഷകാലമായാലും വേനല്‍കാലമായാലും ഇവിടെ കുടുംബങ്ങള്‍ കുടിവെള്ളത്തിനായി നെട്ടോട്ടമോടുകയാണ്. വര്‍ഷകാലത്ത് മഴവെള്ളം ശേഖരിച്ചും വേനല്‍കാലത്ത് പണംകൊടുത്ത് വാഹനങ്ങളത്തെിച്ചുമാണ് ആവശ്യങ്ങള്‍ നിറവേറ്റുന്നത്. കുന്നിന്‍മുകളില്‍ താമസിക്കുന്ന കോളനിക്കാര്‍ക്ക് കുടിവെള്ളം ലഭിക്കാനായി 2000ത്തിലാണ് കരിയാത്തന്‍ കല്ലിങ്കല്‍ കോളനി കുടിവെള്ളപദ്ധതി ആരംഭിക്കാന്‍ ഗ്രാമപഞ്ചായത്ത് തീരുമാനമെടുത്തത്. എന്നാല്‍, പണം പഞ്ചായത്ത് ഫണ്ടില്‍നിന്നും വകയിരുത്താന്‍ കഴിയാത്തതിനാല്‍ പദ്ധതി ബ്ളോക് പഞ്ചായത്തിന് കൈമാറുകയായിരുന്നു. പദ്ധതി ആരംഭിക്കാനായി ബ്ളോക് പഞ്ചായത്ത് 10.70 ലക്ഷം രൂപ അനുവദിക്കുകയും ചെയ്തു. ഇതുപ്രകാരം കോളനിയോടുചേര്‍ന്ന ഭാഗത്ത് സൗജന്യമായി നല്‍കിയ ഭൂമിയില്‍ ടാങ്ക് പണിഞ്ഞു. പദ്ധതിക്കുള്ള കിണര്‍ പുനൂര്‍ പുഴയില്‍ കത്തറമ്മല്‍ കടവില്‍ നിര്‍മിക്കുകയും ചെയ്തു. എന്നാല്‍, കിണറ്റില്‍ പാറ കണ്ടതോടെ പ്രവൃത്തി പാതിവഴിയില്‍ ഉപേക്ഷിക്കേണ്ടിവന്നു. പിന്നീട് ഗുണഭോക്താക്കള്‍ റവന്യൂ വകുപ്പിനെ സമീപിച്ച് പുതിയൊരു കിണര്‍ സ്ഥാപിക്കാന്‍ സ്ഥലം തരണമെന്നാവശ്യപ്പെട്ട് അപേക്ഷ നല്‍കി. ഇത്ുപ്രകാരം പൂനൂര്‍ പുഴയോരത്തുതന്നെ പുതിയ കിണര്‍ സ്ഥാപിച്ചെങ്കിലും ഗുണഭോക്താക്കളില്‍പ്പെട്ട ചിലര്‍ പുഴവെള്ളം തങ്ങള്‍ക്ക് വേണ്ടതില്ളെന്നും പുതിയ കിണര്‍ കുഴിക്കണമെന്നുമാവശ്യപ്പെട്ട് രംഗത്തുവരുകയായിരുന്നു. പിന്നീട് താമരശ്ശേരി പഞ്ചായത്തില്‍പ്പെട്ട ചെമ്പ്ര വയലില്‍ വിലയ്ക്കുവാങ്ങിയ സ്ഥലത്ത് കിണര്‍ കുഴിച്ചെങ്കിലും ഈ കിണറിന് പദ്ധതിവഴി പണം നല്‍കാനാവില്ളെന്ന് അറിയിച്ചതോടെ പദ്ധതി കോളനിക്കാര്‍ക്ക് എന്നന്നേക്കുമായി നിലക്കുകയായിരുന്നു.പദ്ധതി പൂര്‍ത്തീകരിച്ച് പ്രവര്‍ത്തനയോഗ്യമാക്കാന്‍ നടപടിയാവശ്യപ്പെട്ട് ഓംബുഡ്സ്മാനെയും സമീപിക്കുകയുണ്ടായി. പദ്ധതി പൂര്‍ത്തീകരിക്കാന്‍ വാട്ടര്‍ അതോറിറ്റിയെ ഏല്‍പിച്ചു. പദ്ധതിയേറ്റെടുക്കാന്‍ വാട്ടര്‍ അതോറിറ്റിയും മടിച്ചതോടെ പൂര്‍ത്തീകരണം തീര്‍ത്തും അനിശ്ചിതത്വത്തിലായി. പദ്ധതിക്കായി ഇറക്കിവെച്ച പി.വി.സി പൈപ്പുകളും മറ്റ് വസ്തുക്കളുമെല്ലാം സ്വകാര്യവ്യക്തിയുടെ പറമ്പില്‍ വെയിലും മഴയുമേറ്റ് നശിക്കുകയാണ്. സ്ഥാപിച്ച കൂറ്റന്‍ ടാങ്കും തകര്‍ച്ചാഭീഷണിയിലാണിപ്പോള്‍. കരിയാത്തന്‍ കല്ലിങ്കല്‍ കോളനിയില്‍ കുടിവെള്ളമത്തൊന്‍ പുതിയ പദ്ധതിക്ക് രൂപംനല്‍കുമെന്നാണ് ബന്ധപ്പെട്ട ജനപ്രതിനിധികള്‍ പറയുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.