കാസര്‍കോട്: മുന്‍ കേന്ദ്രമന്ത്രി ഇ. അഹമ്മദിനെ ചികിത്സിച്ച രാം മനോഹര്‍ ലോഹ്യ ആശുപത്രിയില്‍ കേന്ദ്രസര്‍ക്കാര്‍ നടത്തിയ ദുരൂഹനീക്കങ്ങള്‍ ഫാഷിസ്റ്റ് ഭീകരതയുടെ ഒടുവിലത്തെ ഉദാഹരണമാണെന്ന് കെ.പി.സി.സി ജനറല്‍ സെക്രട്ടറി പി.സി. വിഷ്ണുനാഥ്. കാസര്‍കോട് ഡി.സി.സി സംഘടിപ്പിച്ച ഇ. അഹമ്മദ് അനുസ്മരണയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരു ഫാഷിസ്റ്റ് ഭരണകൂടം ഏതറ്റംവരെ പോകും എന്ന ഭീകരമായ ഓര്‍മപ്പെടുത്തലാണ് ആര്‍.എം.എല്ലിലെ സംഭവങ്ങള്‍. മധ്യ ഏഷ്യന്‍ രാജ്യങ്ങളുമായുള്ള ഭാരതത്തിന്‍െറ സൗഹൃദത്തിന്‍െറ കണ്ണിയായിരുന്നു ഇ. അഹമ്മദ്. പത്തുതവണ ഐക്യരാഷ്ട്രസഭയില്‍ ഇന്ത്യയെ പ്രതിനിധാനംചെയ്യാന്‍ അസുലഭ ഭാഗ്യം ലഭിച്ച അപൂര്‍വ വ്യക്തിത്വത്തിന് ഉടമയായിരുന്നു അദ്ദേഹമെന്നും വിഷ്ണുനാഥ് പറഞ്ഞു. ഡി.സി.സി പ്രസിഡന്‍റ് ഹക്കിം കുന്നില്‍ അധ്യക്ഷത വഹിച്ചു. എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ, പി. ഗംഗാധരന്‍ നായര്‍, പി.എ. അഷ്റഫ് അലി, പി.കെ. ഫൈസല്‍, കെ.കെ. രാജേന്ദ്രന്‍, പി.ജി. ദേവ്, അഡ്വ. എ. ഗോവിന്ദന്‍ നായര്‍, സി.വി. ജെയിംസ്, എം.സി. പ്രഭാകരന്‍, ജെ.എസ്. സോമശേഖര, കരുണ്‍ താപ്പ, പി.വി. സുരേഷ്, എം. കുഞ്ഞമ്പു നമ്പ്യാര്‍, കെ.വി. സുധാകരന്‍, ഹരീഷ് പി. നായര്‍, കേശവപ്രസാദ് നാണിത്തുലു, സാജിദ് മൗവ്വല്‍, ബി.പി. പ്രദീപ് കുമാര്‍, ഹര്‍ഷാദ് വോര്‍ക്കാടി, ആര്‍. ഗംഗാധരന്‍, മനോഹരന്‍ കീഴൂര്‍, കൃഷ്ണന്‍ ചട്ടഞ്ചാല്‍, നാരായണന്‍ നമ്പ്യാര്‍, എം. പുരുഷോത്തമന്‍ നായര്‍, ജി. നാരായണന്‍, ഹനീഫ് ചേരങ്കൈ എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.