കാസര്‍കോട്: ചട്ടഞ്ചാല്‍ പാദൂര്‍ റോഡിലെ തെങ്ങിന്‍തോട്ടത്തില്‍ വെള്ളിയാഴ്ച കണ്ടത്തെിയ തലയോട്ടി മൂന്നുമാസം മുമ്പ് കാണാതായ തെങ്ങുകയറ്റ തൊഴിലാളിയായ യുവാവിന്‍േറതാണെന്ന് തിരിച്ചറിഞ്ഞു. ചട്ടഞ്ചാല്‍ കാവുമ്പള്ളത്തെ നാരായണന്‍-രോഹിണി ദമ്പതികളുടെ മകന്‍ സുനില്‍ കുമാറിന്‍െറ (32) തലയോട്ടിയും അസ്ഥികളുമാണ് കണ്ടത്തെിയത്. വെള്ളിയാഴ്ച വൈകീട്ട് ആറോടെ തെങ്ങിന്‍തോട്ടത്തില്‍ വെള്ളമൊഴിക്കാനത്തെിയ തൊഴിലാളിയാണ് തലയോട്ടി കണ്ടത്. ശനിയാഴ്ച രാവിലെ പരിസരത്ത് വീണ്ടും പരിശോധിച്ചപ്പോള്‍ കൂടുതല്‍ അസ്ഥികളും തലയോട്ടി കാണപ്പെട്ട സ്ഥലത്തുനിന്ന് അല്‍പമകലെ ആരാധനാലയത്തിന് സമീപത്തെ കാടുനിറഞ്ഞ പറമ്പിലെ അക്കേഷ്യ മരക്കൊമ്പില്‍ മുണ്ട് കെട്ടിത്തൂക്കിയതും കാണപ്പെട്ടു. ഷര്‍ട്ട്, ചെരിപ്പുകള്‍, മൊബൈല്‍ ഫോണ്‍ എന്നിവയും സമീപത്തുണ്ടായിരുന്നു. ഇവ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് അവശിഷ്ടങ്ങള്‍ സുനില്‍ കുമാറിന്‍േറതാണെന്ന് തിരിച്ചറിഞ്ഞത്. 2016 നവംബര്‍ ഒന്നിനാണ് സുനില്‍ കുമാറിനെ കാണാതായത്. ഇതുസംബന്ധിച്ച് വിദ്യാനഗര്‍ പൊലീസ് കേസെടുത്തിരുന്നു. തൂങ്ങി മരിച്ചതാകാമെന്നാണ് പൊലീസിന്‍െറ പ്രാഥമിക നിഗമനം. ഇക്കാര്യത്തില്‍ വ്യക്തതവരുത്താനും തലയോട്ടിയും അസ്ഥികളും ഇയാളുടേതാണെന്ന് ശാസ്ത്രീയമായി തെളിയിക്കുന്നതിനും ഫോറന്‍സിക് പരിശോധന നടത്തും. ഭാര്യ: ബിന്ദു. മക്കള്‍: അദൈ്വത്, സുജിന. സഹോദരങ്ങള്‍: ഗിരീഷ്, വിജയന്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.