ഭാര്യയേയും ഭാര്യാമാതാവിനേയും യുവാവ് വെട്ടിപ്പരിക്കേല്‍പിച്ചു

കാസര്‍കോട്: ഭാര്യയേയും ഭാര്യാമാതാവിനേയും വെട്ടിപ്പരിക്കേല്‍പിച്ച് യുവാവ് നാടുവിട്ടു. ചെങ്കളയിലെ ആസിയ (30), ഇവരുടെ മാതാവ് ആയിഷ (52) എന്നിവര്‍ക്കാണ് വെട്ടേറ്റത്. ഇരുവരെയും മംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച രാത്രിയാണ് സംഭവം. ഭാര്യക്കെതിരെ മജീദ് കുടുംബകോടതിയില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് ദമ്പതികള്‍ അകന്നുകഴിയുകയായിരുന്നു. നാലുവര്‍ഷം മുമ്പാണ് ആസിയയും മജീദും വിവാഹിതരായത്. ഇവര്‍ക്കൊരു കുഞ്ഞുണ്ട്. കുഞ്ഞിന്‍െറ പിതൃത്വത്തില്‍ സംശയം പ്രകടിപ്പിച്ചുനല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കുടുംബകോടതി നിര്‍ദേശപ്രകാരം ഡി.എന്‍.എ പരിശോധന നടത്തിയിരുന്നു. ഇതില്‍ കുഞ്ഞ് മജീദിന്‍േറതാണെന്ന് സ്ഥിരീകരിച്ചു. തുടര്‍ന്ന് കോടതി ഇരുവരോടും ഒന്നിച്ചുതാമസിക്കാന്‍ നിര്‍ദേശിച്ചെങ്കിലും ഇവര്‍ സ്വരച്ചേര്‍ച്ചയില്‍ ആയിരുന്നില്ല. വെള്ളിയാഴ്ച രാത്രി ഭാര്യവീട്ടിലത്തെിയ മജീദ് വിളിച്ചതനുസരിച്ച് വാതില്‍തുറന്നപ്പോള്‍ ആസിയയെ വെട്ടി പരിക്കേല്‍പിക്കുകയായിരുന്നു. നിലവിളികേട്ട് തടയാന്‍ ശ്രമിച്ചപ്പോഴാണ് ആയിഷക്ക് വെട്ടേറ്റത്. ബഹളംകേട്ട് പരിസരവാസികള്‍ ഓടിയത്തെിയപ്പോഴേക്കും മജീദ് രക്ഷപ്പെട്ടതായി പൊലീസ് പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.