കോഴിക്കോട്: ഇ. അഹമ്മദ് എം.പിയുടെ മൃതദേഹത്തോട് കാണിച്ച അനാദരവിന് സര്‍ക്കാര്‍ മറുപടി പറയണമെന്ന് ശശി തരൂര്‍ എം.പി. ജില്ല കോണ്‍ഗ്രസ് ഓഫിസില്‍ സംഘടിപ്പിച്ച ഇ. അഹമ്മദ് അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കുറേ ചോദ്യങ്ങള്‍ തങ്ങള്‍ക്ക് ചോദിക്കാനുണ്ട്. എന്തുകാര്യത്തിനാണ് സര്‍ക്കാര്‍ ഈ മനുഷ്യനോട് ഇങ്ങനെ പെരുമാറിയത്? ബജറ്റ് അവതരിപ്പിക്കുന്നതില്‍ തങ്ങള്‍ക്ക് എതിര്‍പ്പില്ളെന്ന് എഴുതിനല്‍കാന്‍ തയാറാണെന്ന് മകന്‍ നസീര്‍ വ്യക്തമാക്കിയിരുന്നു. തങ്ങള്‍ക്ക് പിതാവിനെ ഒന്നുകണ്ടാല്‍ മാത്രം മതിയെന്ന് അവര്‍ കെഞ്ചി. പക്ഷേ, ആശുപത്രി അധികൃതര്‍ അവസാനംവരെ വഴങ്ങിയില്ല. പിറ്റേന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി മൃതദേഹത്തിന് മുന്നില്‍ ആദരാഞ്ജലി അര്‍പ്പിക്കാന്‍ എത്തിയപ്പോള്‍, സംഭവങ്ങള്‍ സംബന്ധിച്ച് അദ്ദേഹത്തോടും പരാതിപ്പെടുകയും അന്വേഷിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. എന്ത് അന്വേഷണമാണ് നടക്കുക എന്ന് അറിയില്ല. ഇക്കാര്യങ്ങള്‍ പാര്‍ലമെന്‍റില്‍ ഉന്നയിക്കുമെന്നും അദ്ദേഹം പറഞ്ഞു. വളരെ മോശമായാണ് സര്‍ക്കാര്‍ പെരുമാറിയത്. ബജറ്റ് അവതരിപ്പിക്കാന്‍ പറ്റില്ളേ എന്ന ഭയമായിരുന്നു സര്‍ക്കാറിന്. ബജറ്റാണോ ഒരു മനുഷ്യനാണോ പ്രധാനം? മരിച്ച് കിടക്കുന്ന വ്യക്തിയെക്കുറിച്ച് മരിച്ചില്ല എന്ന് പറയുന്ന ഡോക്ടര്‍മാര്‍ എന്തുതരം ഡോക്ടര്‍മാരാണ്? വെന്‍റിലേറ്ററില്‍ ഏറെ നേരം കിടത്തിയതിനാല്‍ മൃതദേഹത്തിന്‍െറ മുഖം വീങ്ങിയിരുന്നു. ഇങ്ങനെയൊരു മനുഷ്യനെ ആദരിക്കുന്നതിന് പകരം അപമാനിക്കുകയാണ് സര്‍ക്കാര്‍ ചെയ്തത്. ഐക്യരാഷ്ട്രസഭയില്‍ ജോലി ചെയ്യുന്ന കാലം മുതല്‍ തനിക്ക് ഇ. അഹമ്മദുമായി ബന്ധമുണ്ട്. താന്‍ രാഷ്ട്രീയത്തില്‍ വന്നപ്പോള്‍ ഏറെ സ്നേഹവും പിന്തുണയും തന്നു. അവസാന കാലത്ത് അദ്ദേഹം മാനസികമായും ശാരീരികമായും തളര്‍ന്നിരുന്നു. കുറച്ചുനാള്‍ വിശ്രമിച്ചുകൂടേ എന്ന് പലരും അദ്ദേഹത്തോട് ചോദിച്ചതാണ്. എന്നാല്‍, 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന പ്രകൃതമായിരുന്നു അദ്ദേഹത്തിന്‍േറത്. ഇ. അഹമ്മദിന്‍െറ അഭാവം പൂരിപ്പിക്കുക അത്ര എളുപ്പമല്ളെന്നും ശശി തരൂര്‍ പറഞ്ഞു. ഡി.സി.സി പ്രസിഡന്‍റ് ടി. സിദ്ദിഖ് അധ്യക്ഷത വഹിച്ചു. പാലക്കണ്ടി മൊയ്തീന്‍ അഹമ്മദ്, കെ.പി. ബാബു, വി.ടി. സുരേന്ദ്രന്‍, കെ. മൊയ്തീന്‍കോയ എന്നിവര്‍ സംസാരിച്ചു. പി.എം. അബ്ദുറഹ്മാന്‍ സ്വാഗതം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.