പേരാമ്പ്ര: സര്‍ക്കാര്‍ മേഖലയില്‍ രാജ്യത്തെ ആദ്യ കരിയര്‍ ഡെവലപ്മെന്‍റ് സെന്‍റര്‍ പേരാമ്പ്രയില്‍ മന്ത്രി ടി.പി. രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. കരിയര്‍ ഡെവലപ്മെന്‍റ് സെന്‍ററുകള്‍ കൂടുതല്‍ കേന്ദ്രങ്ങളിലേക്ക് വ്യാപിപ്പിക്കുമെന്ന് മന്ത്രി പറഞ്ഞു. വിദ്യാഭ്യാസം, തൊഴില്‍, ജീവിത സാഹചര്യം തുടങ്ങിയ എല്ലാ മേഖലയിലും യുവതലമുറയെ പ്രാപ്തമാക്കുകയാണ് സെന്‍ററിന്‍െറ ലക്ഷ്യം. പേരാമ്പ്ര മണ്ഡലത്തിന് പ്രഥമ പരിഗണന നല്‍കുന്നുണ്ടെങ്കിലും മണ്ഡലത്തിന് പുറത്തുള്ള വിദ്യാര്‍ഥികള്‍ക്കും സെന്‍ററിലെ സേവനം ലഭ്യമാകും. വിദ്യാര്‍ഥികളുടെ വ്യത്യസ്തമായ കഴിവ് തിരിച്ചറിഞ്ഞ് അവര്‍ക്ക് വിദഗ്ധ പരിശീലനം നല്‍കുന്നതിന് ഹയര്‍ സെക്കന്‍ഡറി തലം മുതല്‍ സര്‍ക്കാര്‍ പല പദ്ധതികളും നടപ്പാക്കിവരുന്നുണ്ട്. എല്ലാ തരത്തിലും വിദ്യാഭ്യാസമേഖല കൂടുതല്‍ പുരോഗതിയിലേക്ക് നയിക്കുകയാണ് സര്‍ക്കാറിന്‍െറ ലക്ഷ്യമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. നാഷനല്‍ എംപ്ളോയ്മെന്‍റ് സര്‍വിസ് വകുപ്പിന്‍െറ കീഴില്‍ ആരംഭിച്ച സെന്‍റര്‍ ഐക്യരാഷ്ട്രസംഘടനയുടെ കരിയര്‍ ഗൈഡന്‍സ് പോളിസിക്കും മാനദണ്ഡങ്ങള്‍ക്കും വിധേയമായാണ് പ്രവര്‍ത്തിക്കുകയെന്നും മന്ത്രി രാമകൃഷ്ണന്‍ പറഞ്ഞു. ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് എ.സി. സതി അധ്യക്ഷതവഹിച്ചു. എംപ്ളോയ്മെന്‍റ് ജോ. ഡയറക്ടര്‍ കെ.കെ. രാജപ്പന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ലേബര്‍ കമീഷണര്‍ കെ. ബിജു മുഖ്യപ്രഭാഷണം നടത്തി. പേരാമ്പ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് കെ.എം. റീന, മുന്‍ എം.എല്‍.എമാരായ എ.കെ. പത്മനാഭന്‍ മാസ്റ്റര്‍, കെ. കുഞ്ഞമ്മദ് മാസ്റ്റര്‍, എംപ്ളോയ്മെന്‍റ് റീജ്യനല്‍ ഡെപ്യൂട്ടി ഡയറക്ടര്‍ മോഹന്‍ ലൂക്കോസ്, പേരാമ്പ്ര എ.ഇ.ഒ സുനില്‍ കുമാര്‍ അരിക്കാംവീട്ടില്‍, എന്‍.പി. ബാബു, എ.കെ. ചന്ദ്രന്‍ മാസ്റ്റര്‍, രാജന്‍ മരുതേരി, എസ്.കെ. അസ്സയിനാര്‍, എന്‍. ഹരിദാസ്, പി.കെ.എം. ബാലകൃഷ്ണന്‍ മാസ്റ്റര്‍, കന്മന മൊയ്തീന്‍ മാസ്റ്റര്‍, ഒ.ടി. ബഷീര്‍, കെ. സജീവന്‍ മാസ്റ്റര്‍, അലങ്കാര്‍ ഭാസ്കരന്‍, പി.എം. കുഞ്ഞിക്കണ്ണന്‍, സി. രാധ, കെ.പി. അസ്സന്‍കുട്ടി, കെ.പി. ഗംഗാധരന്‍ മാസ്റ്റര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. പേരാമ്പ്ര മണ്ഡലം വികസന മിഷന്‍ ജനറല്‍ കണ്‍വീനര്‍ എം. കുഞ്ഞമ്മദ് മാസ്റ്റര്‍ സ്വാഗതം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.