കോഴിക്കോട്: സ്നേഹസ്പര്‍ശം പദ്ധതിക്ക് മികച്ച വിഭവസമാഹരണം നടത്തിയ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ അനുമോദിച്ചു. ജില്ല പഞ്ചായത്തിന് കീഴിലെ കിഡ്നി പേഷ്യന്‍സ് വെല്‍ഫെയര്‍ സൊസൈറ്റിയുടെ സ്നേഹസ്പര്‍ശം പദ്ധതിയിലേക്ക് ജനകീയ വിഭവസമാഹരണത്തില്‍ മികച്ച പ്രവര്‍ത്തനം നടത്തിയ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെയാണ് ജില്ല പഞ്ചായത്ത് അനുമോദിച്ചത്. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങ് മന്ത്രി എ.കെ. ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. പദ്ധതിയിലേക്ക് 6.45 കോടി രൂപ സ്വരൂപിച്ചു. ഗ്രാമപഞ്ചായത്ത് തലത്തില്‍ കക്കോടി ആണ് ഏറ്റവും കൂടുതല്‍ തുക സമാഹരിച്ചത് (34,30,595 രൂപ). ചേളന്നൂരും (20,40,184 രൂപ), കോട്ടൂരും (20,24,711 രൂപ) രണ്ടാമതും പേരാമ്പ്ര (17,03,250 രൂപ) മൂന്നാമതുമായി. ബ്ളോക്ക് തലത്തില്‍ ചേളന്നൂരിനാണ് ഒന്നാം സ്ഥാനം (99,05,157 രൂപ). പേരാമ്പ്ര (74,11,218 രൂപ) രണ്ടാമതും കുന്ദമംഗലം (66,85,738 രൂപ) മൂന്നാമതുമത്തെി. മുനിസിപ്പാലിറ്റികളില്‍ വടകരയും പയ്യോളിയും ഒന്നും രണ്ടും സ്ഥാനത്തത്തെി. കൊയിലാണ്ടിയും രാമനാട്ടുകരയും മൂന്നാമതായി. ഗ്രാമപഞ്ചായത്തുതലത്തില്‍ ഏറ്റവും കൂടുതല്‍ തുക സമാഹരിച്ച കക്കോടി പഞ്ചായത്തിനുള്ള മെമന്‍േറാ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് എം. രാജേന്ദ്രന്‍, സെക്രട്ടറി സി. മുരളീധരന്‍, മേലാല്‍ മോഹനന്‍, വാര്‍ഡ് അംഗങ്ങള്‍ എന്നിവര്‍ ചേര്‍ന്ന് മന്ത്രിയില്‍നിന്ന് ഏറ്റുവാങ്ങി. ഗ്രാമപഞ്ചായത്ത് വാര്‍ഡ് തലത്തില്‍ ഏറ്റവും കൂടുതല്‍ തുക സമാഹരിച്ചത് കക്കോടിയിലെ 16ാം വാര്‍ഡാണ്. കോഴിക്കോട് കോര്‍പറേഷനില്‍ 37, 58, 50 വാര്‍ഡുകള്‍ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനത്തത്തെി. ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് ബാബു പറശ്ശേരി അധ്യക്ഷതവഹിച്ചു. എ.ഡി.എം ടി. ജനില്‍കുമാര്‍ മുഖ്യ പ്രഭാഷണം നടത്തി. ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് റീന മുണ്ടേങ്ങാട്ട്, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ മുക്കം മുഹമ്മദ്, മുന്‍ ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് കാനത്തില്‍ ജമീല, ജില്ല പഞ്ചായത്ത് സെക്രട്ടറി പി.ഡി. ഫിലിപ്പ്, ടി.എം. അബൂബക്കര്‍, പഞ്ചാബ് നാഷനല്‍ ബാങ്ക് ചീഫ് മാനേജര്‍ ശ്രീനിവാസന്‍ എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.