ചുരത്തിലെ കുരുക്ക്​: സി. മോയിന്‍കുട്ടി നാലു മുതല്‍ അനിശ്ചിതകാല സത്യഗ്രഹത്തിന്​

കോഴിക്കോട്: താമരശ്ശേരി ചുരം റോഡ് ഗതാഗതക്കുരുക്കിന് പരിഹാരം വേണമെന്നാവശ്യപ്പെട്ട് മുന്‍ എം.എല്‍.എയും മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡൻറുമായ സി. മോയിന്‍കുട്ടി നാലിന് രാവിലെ പത്തുമുതൽ അനിശ്ചിതകാല സത്യഗ്രഹം ആരംഭിക്കും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. യു.ഡി.എഫ് നേതാക്കളോടൊപ്പം വാർത്തസമ്മേളനത്തിലാണ് മോയിന്‍കുട്ടി ഇക്കാര്യമറിയിച്ചത്. ആയിരകണക്കിന് യാത്രക്കാരും വാഹനങ്ങളും ചുരത്തില്‍ കുടുങ്ങി കിടക്കുമ്പോള്‍ പൊതുമരാമത്ത് വകുപ്പും സര്‍ക്കാറും ഉറക്കം നടിക്കുകയാണ്. 2011ല്‍ യു.ഡി.എഫ് സര്‍ക്കാര്‍ ചുരംറോഡ് സംരക്ഷണത്തിന് 18 കോടി ചെലവഴിച്ചിട്ടുണ്ട്. ഹെയര്‍പിന്‍ വളവുകളില്‍ ടൈല്‍സ് പാകിയാല്‍ തന്നെ പ്രശ്‌നത്തിന് പരിഹാരമാകും. റോഡില്‍ ഗര്‍ത്തങ്ങള്‍ രൂപപ്പെട്ടിട്ടും പൊതുമരാമത്ത് വകുപ്പ് അനങ്ങുന്നില്ല. സ്ഥലം എം.എൽ.എ ജോര്‍ജ് എം. തോമസ് ഇടപെടുന്നുമില്ല. ജില്ല കലക്ടര്‍ വിളിച്ചുചേര്‍ത്ത യോഗങ്ങളില്‍പോലും എം.എൽ.എ പങ്കെടുത്തിട്ടില്ല. റോഡ് നവീകരണ നടപടി സ്വീകരിക്കുന്നതിനുള്ള ഉത്തരവാദിത്തം സ്ഥലം എം.എൽ.എക്കാണ് എന്നാണ് പൊതുമരാമത്ത് മന്ത്രിയുടെ നിലപാട്. കഴിഞ്ഞ സര്‍ക്കാറി​െൻറ കാലത്ത് റോഡ് നവീകരണത്തി​െൻറ ഭാഗമായി 20 ദിവസംകൊണ്ട് ഇൻറര്‍ലോക്ക് പാകി അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കി. ചുരംഭാഗങ്ങളില്‍ അനധികൃത നിര്‍മാണങ്ങള്‍ നടക്കുന്നതും പ്രശ്‌നമാണ്. 29ാം മൈല്‍ ചിപ്പിലിത്തോട് വഴിയുള്ള ബദല്‍റോഡ് പദ്ധതി ഇതുവരെ പരിഗണിച്ചിട്ടില്ല. ചുരംറോഡി​െൻറ കാര്യത്തില്‍ ഇടക്കാലാശ്വാസ നടപടികള്‍ മാത്രമാണ് ഇപ്പോള്‍ ഉണ്ടാവുന്നതെന്ന് വാര്‍ത്തസമ്മേളനത്തില്‍ പെങ്കടുത്ത ഡി.സി.സി പ്രസിഡൻറ് അഡ്വ. ടി. സിദ്ദീഖ് പറഞ്ഞു. സത്യഗ്രഹത്തിന് യു.ഡി.എഫി​െൻറ പൂര്‍ണപിന്തുണയുണ്ടെന്നും അദ്ദേഹം പറഞ്ഞു. അറ്റകുറ്റപ്പണി വേഗത്തിലാക്കാന്‍ മുഖ്യമന്ത്രി ഇടപെടണമെന്ന് മുസ്‌ലിം ലീഗ് ജില്ല പ്രസിഡൻറ് ഉമ്മര്‍ പാണ്ടികശാല പറഞ്ഞു. യു.ഡി.എഫ് ജില്ല കണ്‍വീനര്‍ വി. കുഞ്ഞാലി, വി.ഡി. ജോസഫ്, വി.കെ. ഹുസൈന്‍കുട്ടി എന്നിവരും വാര്‍ത്തസമ്മേളനത്തില്‍ പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.