പുനത്തിൽ ട്രസ്​റ്റ്​ രാഷ്​ട്രീയവത്​കരിക്കരുത്​ ^യുവകല സാഹിതി

പുനത്തിൽ ട്രസ്റ്റ് രാഷ്ട്രീയവത്കരിക്കരുത് -യുവകല സാഹിതി കോഴിക്കോട്: മലയാളത്തി​െൻറ പ്രിയപ്പെട്ട എഴുത്തുകാരൻ ഡോ. പുനത്തിൽ കുഞ്ഞബ്ദുള്ളയുടെ പേരിൽ രൂപവത്കരിച്ച ട്രസ്റ്റ് രാഷ്ട്രീയവത്കരിക്കരുതെന്ന് യുവകല സാഹിതി ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു. സർക്കാർ ധനസഹായത്തോടെ പ്രവർത്തനമാരംഭിക്കുന്ന ട്രസ്റ്റിലെ അംഗങ്ങളെ ഏകപക്ഷീയമായി തീരുമാനിച്ച നടപടി പുനഃപരിശോധിക്കണമെന്നും സാംസ്കാരിക പ്രവർത്തകരെ ഉൾപ്പെടുത്തി ട്രസ്റ്റ് പുനഃസംഘടിപ്പിക്കണമെന്നും യുവകലസാഹിതി ജില്ല പ്രസിഡൻറ് ഡോ. ശരത് മണ്ണൂരും സെക്രട്ടറി അഷ്റഫ് കുരുവട്ടൂരും ആവശ്യപ്പെട്ടു. ട്രസ്റ്റിലെ അംഗങ്ങൾ ആജീവാനന്ത അംങ്ങളാവുകയും എല്ലാവരും ഒരു രാഷ്ട്രീയ പാർട്ടിയിലെ മാത്രം പ്രതിനിധികളാവുകയും ചെയ്യുേമ്പാൾ ട്രസ്റ്റി​െൻറ ജനാധിപത്യ സ്വഭാവം നഷ്ടപ്പെടുമെന്നും യോഗം ചൂണ്ടിക്കാട്ടി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.