നാദാപുരം: എം.ഇ.ടി കോളജ് രണ്ടാംവർഷ ബി.ബി.എ വിദ്യാർഥി നാദാപുരം കക്കംെവള്ളിയിലെ കുന്നുമ്മൽ മൊയ്തുവിെൻറ മകൻ ഷിനാസിനെ- മർദിച്ച സംഭവത്തിൽ അഞ്ചു സീനിയർ വിദ്യാർഥികൾക്കെതിരെ നാദാപുരം പൊലീസ് കേസെടുത്തു. ബി.കോം, ബി.ബി.എ അവസാന വർഷ വിദ്യാർഥികളായ റുവൈസ്, നസീബ്, ജുനൈദ്, ഷംനാസ്, മിസ്ഹബ് എന്നിവർക്കെതിരെയാണ് കേസ്. ഇവരെക്കൂടാതെ കണ്ടാലറിയാവുന്ന 20 -പേർക്കെതിരെയും കേസെടുത്തിട്ടുണ്ട്. പ്രതികളെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. കോളജ് പ്രിൻസിപ്പൽ ചെയർമാനായ ആൻറി റാഗിങ് സെല്ലിെൻറ റിപ്പോർട്ടിെൻറ അടിസ്ഥാനത്തിൽ ഇവർക്കെതിരെ റാഗിങ് വകുപ്പുകൾകൂടി ഉൾപ്പെടുത്തി കേസെടുക്കുമെന്ന് നാദാപുരം എസ്.ഐ എൻ. പ്രജീഷ് പറഞ്ഞു. കഴിഞ്ഞ 21-നാണ് വിദ്യാർഥി ആക്രമിക്കപ്പെട്ടത്. പ്രതികൾക്ക് വിശദീകരണ മെമ്മോ നൽകിയിട്ടുണ്ടെന്നും 31-ന് ആൻറി റാഗിങ് സെൽ യോഗം വിളിച്ച് റാഗിങ്ങിനെതിരെ പൊലീസിൽ പരാതി നൽകുമെന്നും പ്രിൻസിപ്പൽ പ്രഫ. ഇ.കെ. അഹമദ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.