കോഴിക്കോട്: ജില്ല യൂത്ത് ബാസ്കറ്റ്ബാൾ ചാമ്പ്യൻഷിപ്പിൽ ആൺകുട്ടികളിൽ സിൽവർ ഹിൽസ് എച്ച്.എസ്.എസും പെൺകുട്ടികളിൽ വെസ്റ്റ്ഹിൽ സെൻറ് മൈക്കിൾസ് ഹൈസ്കൂളും ജേതാക്കളായി. വി.കെ. കൃഷ്ണമേനോൻ ഇൻഡോർ സ്‌റ്റേഡിയത്തിൽ നടന്ന ഫൈനലിൽ ചേവായൂർ ഭവൻസ് സ്കൂളിനെയാണ് സിൽവർ ഹിൽസ് തോൽപിച്ചത്. സ്കോർ: 37-23. വിജയികൾക്കുവേണ്ടി അഖിൽ മാത്യുവും ജെയ്സൺ മാത്യുവും 14 പോയൻറ് വീതം നേടി. ഭവൻസിെൻറ ഹർഷ് പ്രേംജിത്തും 14 പോയൻറ് നേടി. പെൺകുട്ടികളിൽ സിൽവർ ഹിൽസിനെ 26-7ന് തകർത്താണ് സെൻറ് മൈക്കിൾസ് കിരീടം ചൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.