ജില്ലയിൽ പകർച്ചവ്യാധി പ്രതിരോധത്തിന്​ സമഗ്ര പദ്ധതിയൊരുങ്ങി

കോഴിക്കോട്: പകർച്ചവ്യാധി പ്രതിരോധത്തിനായി 'ആരോഗ്യ ജാഗ്രത-2018' എന്ന പേരിൽ കർമപദ്ധതി ആവിഷ്കരിച്ച് നടപ്പാക്കാൻ കലക്ടറേറ്റിൽ ചേർന്ന വിവിധ വകുപ്പ് മേധാവികളുടെ യോഗത്തിൽ തീരുമാനം. കഴിഞ്ഞ അഞ്ചു കൊല്ലത്തിനിടെ സംസ്ഥാനത്ത് ഉയർന്ന രോഗാവസ്ഥയും മരണവും സംഭവിക്കുന്നതായി കണ്ടതി​െൻറ അടിസ്ഥാനത്തിൽ സർക്കാർ നിർദേശാനുസരണമാണ് പകർച്ചവ്യാധി പ്രതിരോധ യജ്ഞം വരുന്നത്. പദ്ധതിയുടെ ജില്ലതല ഉദ്ഘാടനം ജനുവരി ഒന്നിന് രാവിലെ 11ന് കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ തൊഴിൽ-എക്സൈസ് മന്ത്രി ടി.പി. രാമകൃഷ്ണൻ നിർവഹിക്കും. ഒരു വർഷം നീളുന്നതാണ് പദ്ധതി. 2017 നവംബർ വരെ ജില്ലയിൽ 1333 സ്ഥിരീകരിച്ച ഡെങ്കി കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 8832 സംശയാസ്പദ കേസുകളും റിപ്പോർട്ട്ചെയ്തു. 2016 നവംബർ വരെയുള്ള കാലയളവിൽ ഇത് യഥാക്രമം 144ഉം 740ഉം ആയിരുന്നു. 2017 നവംബർ വരെ പകർച്ചപ്പനി ബാധിച്ച് 3,11,042 പേർ ചികിത്സ തേടി. 2015ൽ 2,43,249 പേരും 2016ൽ 2,15,264 പേരുമാണ് പനി ബാധിച്ച് ചികിത്സ തേടിയത്. ആരോഗ്യ ജാഗ്രത കർമപദ്ധതിക്ക് ആരോഗ്യവകുപ്പ് നേതൃത്വം നൽകും. തദ്ദേശ സ്വയംഭരണ വകുപ്പ്, ശുചിത്വ മിഷൻ, കുടുംബശ്രീ, പൊലീസ്, പട്ടികജാതി-വർഗ വകുപ്പ് തുടങ്ങിയ വിഭാഗങ്ങൾ പങ്കാളികളാകും. ആരോഗ്യ ബോധവത്കരണ പരിപാടികളിൽ അധ്യാപക--വിദ്യാർഥി പങ്കാളിത്തം ഉറപ്പാക്കും. എ.ഡി.എം ടി. ജനിൽ കുമാർ അധ്യക്ഷത വഹിച്ചു. ഡി.എം.ഒ ഡോ. വി. ജയശ്രീ, അഡീഷനൽ ഡി.എം.ഒ ഡോ. ആശാദേവി എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.