കോഴിക്കോട്: ഓഖി കൊടുങ്കാറ്റിൽ ദുരിതമനുഭവിക്കുന്ന കുടുംബങ്ങൾക്കുള്ള ധനസഹായമായി കോഴിക്കോട് ജില്ല പഞ്ചായത്ത് അംഗങ്ങളുടെ മൂന്നു ദിവസത്തെ ഒാണറേറിയം നൽകാൻ പ്രസിഡൻറ് ബാബു പറശ്ശേരിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചു. ഓഖി ദുരിതാശ്വാസ നിധിയിലേക്ക് 25,000 രൂപ നൽകുമെന്ന് പ്രസിഡൻറ് അറിയിച്ചു. ദുരന്തനിവാരണം: ഏകദിന പരിശീലനം ഇന്ന് കോഴിക്കോട്: ജില്ല ദുരന്തനിവാരണ അതോറിറ്റിയുടെ ആഭിമുഖ്യത്തിൽ ഏഴ് വാർഡുകൾ തീരദേശത്തിൽ ഉൾപ്പെട്ട അഴിയൂരിൽ ദുരന്തനിവാരണത്തിന് സാമൂഹിക പ്രവർത്തകരെ വാർത്തെടുക്കുന്നതിനായി ശനിയാഴ്ച രാവിലെ മുതൽ ചോമ്പാല റൈറ്റ് ചോയ്സ് സ്കൂളിൽ ഏകദിന പരിശീലനം നടത്തും. കോഴിക്കോട് റൂറൽ പൊലീസ് സൂപ്രണ്ട് എം.കെ. പുഷ്കരൻ ഉദ്ഘാടനം ചെയ്യും. പഞ്ചായത്ത് പ്രസിഡൻറ് ഇ.ടി. അയ്യൂബ്, ഡെപ്യൂട്ടി കലക്ടർ പി.പി. കൃഷ്ണൻകുട്ടി എന്നിവർ ചടങ്ങിൽ സംബന്ധിക്കും. തീരദേശത്തെ ദുരന്തങ്ങൾ, കൊടുങ്കാറ്റ്, വരൾച്ച, വെള്ളപ്പൊക്കം, മുങ്ങിമരണങ്ങൾ, തീപിടിത്തം എന്നിവയിൽ സ്വീകരിക്കേണ്ട മുൻകരുതലും ദുരന്ത നിവാരണവും സംബന്ധിച്ച് ക്ലാസിൽ വിദഗ്ധർ പരിശീലനം നൽകും. പങ്കെടുക്കാനാഗ്രഹിക്കുന്ന അഴിയൂർ ഗ്രാമപഞ്ചായത്ത് നിവാസികൾ 9496048103 നമ്പറിൽ ബന്ധപ്പെടണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.