റെയിൽവേ; സർക്കാർ വിശദീകരണം സംശയാസ്പദം -പി.സി. തോമസ് *എയിംസ് വയനാട്ടിൽ സ്ഥാപിക്കാൻ സർക്കാർ ഇടപെടണം കൽപറ്റ: നഞ്ചൻകോട്-നിലമ്പൂര്‍ റെയില്‍വേയുടെ ഡി.പി.ആര്‍ തയാറാക്കുന്നതിനു ഡല്‍ഹി മെട്രോ റെയില്‍ കോര്‍പറേഷനു(ഡി.എം.ആർ.സി) അനുവദിക്കാന്‍ തീരുമാനിച്ച തുക കൈമാറാത്തതിന് കാരണമായി സര്‍ക്കാര്‍ അഭിഭാഷകന്‍ ഹൈകോടതിയില്‍ ബോധിപ്പിച്ച കാര്യങ്ങള്‍ സംശയാസ്പദമാണെന്ന് കേരള കോണ്‍ഗ്രസ് ചെയര്‍മാൻ പി.സി. തോമസ് വാര്‍ത്തസമ്മേളനത്തില്‍ ആരോപിച്ചു. റെയില്‍പാത കടന്നുപോകേണ്ട ബന്ദിപ്പൂർ കടുവ സങ്കേതത്തിലൂടെ സര്‍വേ നടത്താന്‍ കര്‍ണാടക അനുമതി നല്‍കാത്തിനാലാണ് ഡി.എം.ആർ.സിക്കു പണം നല്‍കാത്തതെന്നാണ് സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയെ അറിയിച്ചത്. കടുവസങ്കേതം ഒഴിവാക്കിയുള്ള പാതയെക്കുറിച്ചുള്ള റിപ്പോർട്ട് നൽകാൻ ആവശ്യപ്പെട്ടെങ്കിലും ഡി.എം.ആർ.സി നൽകിയില്ലെന്നുമാണ് സർക്കാർ മറുപടി നൽകിയത്. റെയിൽ പദ്ധതിയിലെ തടസ്സം നീക്കണമെന്നാവശ്യപ്പെട്ട് താൻ ഹൈകോടതിയിൽ സമർപ്പിച്ച ഹരജിയിലാണ് സർക്കാർ ഇങ്ങനെ മറുപടി നൽകിയത്. എന്നാല്‍, ഇതിന് അടിസ്ഥാനമായ രേഖകൾ സർക്കാർ അഭിഭാഷകൻ ഹാജരാക്കാത്തത് ഈ വാദം തെറ്റാണെന്ന് സംശയം ഉയർത്തുന്നു. വയനാട് റെയില്‍വേ സംബന്ധിച്ച കേസ് കോടതി വീണ്ടും പരിഗണിക്കുന്ന ജനുവരി മൂന്നിനു കര്‍ണാടക സര്‍ക്കാറിനെയും കക്ഷി ചേര്‍ക്കണമെന്നും സര്‍ക്കാര്‍ വാദം ശരിയാണോ എന്നു പരിശോധിക്കണമെന്നും അഭ്യര്‍ഥിക്കും. നിലമ്പൂര്‍-നഞ്ചൻകോട് പാതയും മൈസൂരു-മാനന്തവാടി-തലശ്ശേരി പാതയും യാഥാർഥ്യമാക്കണം. ഇതോടൊപ്പം ബത്തേരിയിൽനിന്നും മാനന്തവാടിക്ക് ഒരു കണക്ഷൻ ലൈനും പരിഗണിക്കാവുന്നതാെണന്നും അദ്ദേഹം പറഞ്ഞു. കാഞ്ഞിരത്തിനാല്‍ ഭൂമി വിഷയത്തില്‍ സി.പി.എം ജില്ല സമ്മേളനം അംഗീകരിച്ച പ്രമേയം സ്വാഗതാര്‍ഹമാണങ്കിലും ഇവരുടെ ആവശ്യം സർക്കാറിന് മനസ്സിലാകുമോ എന്നതിൽ സംശയമുണ്ടെന്നും പി.സി. തോമസ് കൂട്ടിച്ചേർത്തു. കാഞ്ഞിരത്തിനാല്‍ കുടുംബത്തിെൻറ ഭൂമിയുമായി ബന്ധപ്പെട്ട് കേസിലെ ഹൈകോടതി ഉത്തരവിനെതിരെ സുപ്രീംകോടതിയില്‍ ജനുവരിയില്‍ സ്‌പെഷല്‍ ലീവ് പെറ്റിഷന്‍ ഫയല്‍ ചെയ്യും. ചികിത്സരംഗത്ത് പിന്നാക്കം നില്‍ക്കുന്ന വയനാട്ടില്‍ ഓള്‍ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് സ്ഥാപിക്കുന്നതിന് സാധ്യത തെളിഞ്ഞിട്ടുണ്ട്. സ്ഥലം ലഭ്യമാക്കി സംസ്ഥാന സര്‍ക്കാര്‍ അഭ്യര്‍ഥിക്കുന്നപക്ഷം എയിംസ് അനുവദിക്കുമെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി. നദ്ദ അറിയിച്ചത്. ഇതിനായുള്ള സ്ഥലം വയനാട്ടിൽ ലഭ്യമാണ്. എയിംസിനായി വയനാട്ടില്‍ സ്ഥലം കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് കേരള കോണ്‍ഗ്രസ് സംസ്ഥാന സര്‍ക്കാറിനു കത്തുനല്‍കും. പാര്‍ട്ടി സംസ്ഥാന വൈസ് ചെയര്‍മാന്‍ അഹമ്മദ് തോട്ടത്തില്‍, ജനറല്‍ സെക്രട്ടറി പി.ജെ. ബാബു, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ജോസ് ഫ്രാൻസിസ്, ജില്ല പ്രസിഡൻറ് വര്‍ഗീസ് കരണി, ജനറല്‍ സെക്രട്ടറി വര്‍ക്കി ആമ്പശേരി, സെക്രട്ടറി രാജീവ് അന്നേടത്ത് എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു. കലാവിരുന്ന് ഇന്ന് കൽപറ്റ: പടിഞ്ഞാറത്തറ ആസ്ഥാനമായി പ്രവർത്തിക്കുന്ന നിർഝരി നാട്യ - ദൃശ്യകലാകേന്ദ്രത്തിെൻറ നേതൃത്വത്തിൽ ഭരതനാട്യം, ചെണ്ടവാദ്യം എന്നിവയുടെ അരങ്ങേറ്റവും കലാവിരുന്നും ശനിയാഴ്ച വൈകിട്ട് ആറു മുതൽ പടിഞ്ഞാറത്തറ ഗവ. ഹൈസ്കൂളിൽ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. 2013-ൽ പടിഞ്ഞാറത്തറയിൽ ആരംഭിച്ച കലാകേന്ദ്രം അഞ്ചാം വർഷത്തിലേക്ക് കടക്കുന്നതിെൻറ ഭാഗമായാണ് കലാവിരുന്ന് നടത്തുന്നത്. അരങ്ങേറ്റം കൂടാതെ നൃത്തവും ഉപകരണസംഗീതവും നാടകവും ഗാനമേളയും ഉണ്ടാകും. വയലിൻ, ഗിറ്റാർ, കീ ബോർഡ്, ശാസ്ത്രീയ സംഗീതം, ചെണ്ടവാദ്യം, ഭരതനാട്യം, ചിത്രരചന എന്നിവയിൽ നിർഝരി പരിശീലനം നൽകിവരുന്നുെണ്ടന്ന് എം. പ്രദീപ് കുമാർ പറഞ്ഞു. എ. അബ്ദുൾ നാസർ, പി. നാസർ എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു. പൊലീസ് അന്യായമായി പീഡിപ്പിക്കുന്നുവെന്ന് കൽപറ്റ: അന്യായമായി പൊലീസ് നിരന്തരം വേട്ടയാടുകയാണെന്നും ഇതിനെതിരെ വിവിധ സംഘടനകളുടെ നേതൃത്വത്തിൽ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും വിവരാവകാശ പ്രവർത്തകനും ദലിത് സേനയുടെ ജില്ല പ്രസിഡൻറുമായി പി.യു. മാർക്കോസ് വാർത്തസമ്മേളനത്തിൽ പറഞ്ഞു. വിവരാവകാശ പ്രവർത്തകനായതുകൊണ്ട് വിവിധ പൊലീസ് സ്റ്റേഷനുകളിൽ വിവരാവകാശ മറുപടി ആവശ്യപ്പെടുന്നുണ്ട്. അവക്കൊന്നും കൃത്യമായ മറുപടി ലഭിക്കാറില്ല. അതുകൊണ്ട് വിവരാവകാശ കമീഷൻ ഇവർക്കെതിരെ കേസുകൾ രജിസ്റ്റർ ചെയ്തതിെൻറ ൈവരാഗ്യത്തിൽ ഗുണ്ടകളെ വിട്ട് ഉപദ്രവിക്കുകയാണ്. തന്നെയും മകനെയും ഗുണ്ടകൾ ആക്രമിച്ച ഈ സംഭവത്തിൽ നൽകിയ പരാതിയിൽ പൊലീസ് ഇതുവരെ നടപടിയെടുത്തിട്ടില്ല. ഒക്ടോബറിൽ വാഴവറ്റയിലെ കല്ലുവാടിയിൽ വീട്ടമ്മയെ ബത്തേരി താലൂക്ക് സർവേയർ ബലാത്സംഗം ചെയ്തെന്ന പരാതിയിൽ മീനങ്ങാടി പൊലീസ് കസ്റ്റഡിയിലെടുത്ത പ്രതിയെ കാണാതായതിൽ വിവരാവകാശ രേഖ ആവശ്യപ്പെട്ടിരുന്നു. ഇതിന് തെറ്റായ മറുപടിയാണ് നൽകിയതെന്നും പി.യു. മാർക്കോസ് ആരോപിക്കുന്നു. പരാതിക്കാരെ പ്രതിയാക്കുന്ന നിലപാടാണ് പൊലീസിന്. ഒാൾ ഇന്ത്യ കോൺഫെഡറേഷൻ ഒാഫ് എസ്.സി, എസ്.ടി ഒാർഗനൈസേഷൻ പ്രസിഡൻറ് പി.വി. രാജൻ, ദലിത് സേന ജില്ല സെക്രട്ടറി കെ.ആർ. അജീഷ് എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.