വേളം: മുജാഹിദ് സംസ്ഥാന സമ്മേളനത്തിെൻറ ഭാഗമായി ചേരാപുരം യൂനിറ്റ് ഐ.എസ്.എം ഇശൽ സന്ദേശയാത്ര സംഘടിപ്പിച്ചു. തീക്കുനിയിൽ ബ്ലോക്ക് പഞ്ചായത്ത് മെംബർ കുളമുള്ളതിൽ നയീമ ഉദ്ഘാടനം ചെയ്തു. ടി. അഷ്റഫ് അധ്യക്ഷത വഹിച്ചു. കെ.കെ. മൊയ്തു, മുഷ്താക്ക്, റാസി, നസീബ്, കെ.പി. അഹമ്മദ്, റഫിയ്യുദ്ദീൻ എന്നിവർ സംസാരിച്ചു. പൂർവവിദ്യാർഥി സംഗമം കുറ്റ്യാടി: ഇസ്ലാമിയ കോളജ് പാലേരി ഏരിയ പൂർവവിദ്യാർഥി സംഗമം 30ന് രാത്രി ഏഴിന് കെ.എസ് വില്ലയിൽ നടക്കും. മോർണിങ് മദ്റസ, ബോർഡിങ്, എ.െഎ.സി, കുല്ലിയതുൽ ഖുർആൻ, വനിത കോളജ്, അഫ്ദലുൽ ഉലമ, ഇബ്നു ഖൽദൂൻ, ഐഡിയൽ സ്കൂൾ, കോളജ് എന്നീ സ്ഥാപനങ്ങളിൽ പഠിച്ച മുഴുവൻ പൂർവവിദ്യാർഥികളും പങ്കെടുക്കണമെന്ന് കൺവീനർ അറിയിച്ചു. ഫോൺ: 9895377898.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.