കുളം നവീകരിച്ചു

വില്യാപ്പള്ളി: നാഷനൽ സർവിസ് സ്കീം, മോഡൽ പോളിടെക്നിക് കോളജ് വടകര യൂനിറ്റി​െൻറ നേതൃത്വത്തിൽ പൊന്മേരി എൽ.പി സ്കൂളിൽ നടക്കുന്ന സപ്തദിന ക്യാമ്പി​െൻറ ഭാഗമായി സ്കൂൾ കോമ്പൗണ്ടിലുള്ള കുളം നവീകരിച്ചു. നാട്ടുകാർക്ക് പേപ്പർ ബാഗ് നിർമാണത്തിൽ പരിശീലനം നൽകി. രക്തദാന കാമ്പയിൻ, ഇ--വേസ്റ്റ് ബോധവത്കരണ കാമ്പയിൻ എന്നിവയും ആരോഗ്യ-വിദ്യാഭ്യാസ സർവേയും നടത്തി. 30ന് സമാപിക്കും. കണ്ണോത്തുതാഴ റോഡ് ഉദ്ഘാടനം തണ്ണീർപന്തൽ: പദ്ധതി ഫണ്ടിൽനിന്ന് അഞ്ചുലക്ഷം വിനിയോഗിച്ച് രണ്ടാംഘട്ട ടാറിങ് നടത്തിയ സി.സി പീടിക കണ്ണോത്തുതാഴ റോഡി‍​െൻറ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡൻറ് നശീദ ടീച്ചർ നിർവവഹിച്ചു. വാർഡ് മെംബർ സൗദ പുതിയെടത്ത് അധ്യക്ഷത വഹിച്ചു. എൻ.കെ. നാണു, തയ്യിൽ ഇബ്രാഹീം ഹാജി, പി.എം. കുമാരൻ, സി.വി. രാമചന്ദ്രൻ, എ. നാസർ, സി.സി. റശീദ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.