ബൈക്ക് കത്തിച്ച സംഭവം: സർവകക്ഷി യോഗം പ്രതിഷേധിച്ചു

ആയഞ്ചേരി: മുക്കടത്തുംവയലിലെ കൊട്ടോങ്ങി ബാബുവി​െൻറ ബൈക്ക് കത്തിച്ച സംഭവത്തിൽ സർവകക്ഷിയോഗം പ്രതിഷേധിച്ചു. പ്രതികളെ എത്രയും പെട്ടെന്ന് കണ്ടെത്തണമെന്ന് യോഗം ആവശ്യപ്പെട്ടു. ഗ്രാമപഞ്ചായത്ത് അംഗം രൂപ കേളോത്ത് അധ്യക്ഷത വഹിച്ചു. എൻ. അബ്ദുൽ ഹമീദ്, പറമ്പത്ത് കുമാരൻ, സി.എം. അഹമ്മദ്, ടി.കെ. മൊയ്തു, എൻ.കെ. ബാലകൃഷ്ണൻ, നാണു നെല്ല്യോട്ട്കണ്ടി, പറമ്പത്ത് ബാബു, റിയാസ് മനത്താനത്ത്, കുഞ്ഞിരാമൻ കുന്നോത്ത്, പടിക്കൽ ബാലൻ, കണ്ണങ്കോട്ട് മനോജൻ എന്നിവർ സംസാരിച്ചു. ഗ്രാമോത്സവം ആയഞ്ചേരി: മൂർച്ചിലോട്ട് നവതരംഗ് കലാസമിതിയുടെ ഗ്രാമോത്സവം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എം.എം. നശീദ ഉദ്ഘാടനം ചെയ്തു. അനിൽകുമാർ വൃന്ദാവനം അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ നൊച്ചാട്ട് കുഞ്ഞബ്ദുല്ല, പഞ്ചായത്ത് അംഗം ബാബു കുളങ്ങരത്ത്, മോഹൻരാജ്, പി.കെ. അച്യുതൻ, പി.എൻ. ശ്രീധരൻ, എം. നാരായണൻ, പി.കെ. സുരേഷ്, കെ.വി. രാജേഷ്, വി.കെ. ജിതേഷ്, ശ്രീജിത്ത് വടക്കയിൽ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.