മസ്ജിദ് ഉദ്ഘാടനം

കൊയിലാണ്ടി: പുനർനിർമിച്ച കീഴരിയൂർ തെക്കുംമുറി ജുമാമസ്ജിദ് കോഴിക്കോട് ഖാദി പാണക്കാട് നാസർ ഹയ്യ് ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. പള്ളികൾ നാടിനാകെ ആശ്രയിക്കാവുന്ന കേന്ദ്രങ്ങളാവണമെന്ന് അദ്ദേഹം പറഞ്ഞു. മഹല്ല് പ്രസിഡൻറ് ടി.എ. സലാം അധ്യക്ഷത വഹിച്ചു. ആബിദ് ഹുദവി തച്ചണ്ണ, മിസ്ഹബ് കീഴരിയൂർ, ഇ.കെ. അബൂബക്കർ ഹാജി, അസൈനാർ ഫൈസി, അൻസാർ കൊല്ലം, കുഴുമ്പിൽ അബൂബക്കർ, മഹല്ല് ഖത്തീബ് അബൂബക്കർ ദാരിമി എന്നിവർ സംസാരിച്ചു. വി. ഷംസുദ്ദീൻ സ്വാഗതവും ടി. സഈദ് നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.