കോഴിക്കോട്: മെഡിക്കൽ കോളജിൽ പി.ജി വിദ്യാർഥികളും യുവ ഡോക്ടർമാരും അനിശ്ചിതകാല സമരം തുടങ്ങി. ആരോഗ്യമേഖലയിലെ അശാസ്ത്രീയമായ െപൻഷൻ പ്രായ വർധനക്കെതിരെയാണ് കേരള മെഡിക്കോസ് ജോയൻറ് ആക്ഷൻ കൗൺസിലിെൻറ നേതൃത്വത്തിൽ സമരം തുടങ്ങിയത്. സർക്കാറിെൻറ ഭാഗത്തുനിന്ന് ചർച്ചകളോ അനുഭാവപൂർണമായ തീരുമാനമോ ഉണ്ടാകാത്ത സാഹചര്യത്തിലാണ് അനിശ്ചിതകാല പണിമുടക്ക് തുടങ്ങിയത്. നേരേത്ത പണിമുടക്ക് നടത്തിയതിനെത്തുടർന്ന് 27ന് നടക്കുന്ന കാബിനറ്റ് യോഗത്തിൽ പ്രശ്നം അവതരിപ്പിക്കാമെന്ന് ആരോഗ്യമന്ത്രി ഉറപ്പുനൽകിയിരുന്നു. എന്നാൽ, പ്രശ്നം അവതരിപ്പിക്കാതിരുന്ന സാഹചര്യത്തിലാണ് കേരള മെഡിക്കോസ് ജോയൻറ് ആക്ഷൻ കൗൺസിലിെൻറ നേതൃത്വത്തിൽ അനിശ്ചിതകാല സമരത്തിന് ഒരുങ്ങിയത്. ഡ്യൂട്ടിയിൽനിന്ന് വിട്ടുനിന്നുകൊണ്ട് ജൂനിയർ-സീനിയർ റെസിഡൻറ് ഡോക്ടർമാരടങ്ങുന്ന പി.ജി വിദ്യാർഥികളു ഹൗസ് സർജൻസും സമരത്തിൽ പങ്കെടുക്കുന്നുണ്ട്. രാവിലെ പ്രിൻസിപ്പൽ ഓഫിസിലേക്ക് നടന്ന പ്രതിഷേധറാലിക്കുശേഷം മെഡിക്കൽ കോളജ് പ്രധാന കവാടത്തിനരികിലായി തയാറാക്കിയ സമരപ്പന്തലിൽ സമരം തുടങ്ങുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.