ദേശീയ യൂത്ത് ഫുട്‌ബാൾ: കടത്തനാട് ഗേള്‍സ് സ്‌കൂളിന് തോല്‍വി

കോഴിക്കോട്: മുംബൈയില്‍ തുടങ്ങിയ റിലയന്‍സ് ഫൗണ്ടേഷന്‍ യൂത്ത് സ്‌പോര്‍ട്‌സ് ദേശീയ ഫുട്‌ബാള്‍ ടൂര്‍ണമ​െൻറി​െൻറ ആദ്യ ലീഗ് മത്സരത്തില്‍ പുറമേരി കടത്തനാട് രാജാസ് ഗേള്‍സ് ഹയര്‍ സെക്കൻഡറി സ്‌കൂളിന് തോല്‍വി. സ്‌കൂള്‍ ഗേള്‍സ് വിഭാഗത്തില്‍ ഷില്ലോങ്ങില്‍നിന്നുള്ള ഉംത്‌ലി സെക്കൻഡറി സ്‌കൂളിനോട് ഒന്നിനെതിരെ എട്ടു ഗോളുകള്‍ക്കാണ് കടത്തനാട് സ്‌കൂള്‍ തോറ്റത്. അശ്വതി വർമയാണ് കടത്തനാടി​െൻറ ആശ്വാസ ഗോള്‍ നേടിയത്. അവശേഷിക്കുന്ന രണ്ടു മത്സരങ്ങള്‍ ജയിച്ചാല്‍ ടീമിന് സെമിഫൈനലില്‍ പ്രവേശിക്കാനാവും. കൊച്ചിയില്‍ നടന്ന കേരള സോണ്‍ മത്സരങ്ങളില്‍ വിജയികളായാണ് കടത്തനാട് സ്‌കൂള്‍ ദേശീയ ചാമ്പ്യന്‍ഷിപ്പിന് യോഗ്യത നേടിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.