ഒൗഷധച്ചെടികൾ നട്ട്​ മർകസ്​ സമ്മേളനത്തിന്​ കൊടി ഉയർന്നു

കുന്ദമംഗലം: നാൽപത് ഒൗഷധച്ചെടികൾ നട്ട് മർകസ് നാൽപതാം വാർഷിക സമ്മേളനത്തിന് കൊടി ഉയർന്നു. സമ്മേളന നഗരിയുടെ മധ്യത്തിൽ നട്ട ചെടികൾ പിന്നീട് മർകസി​െൻറ വ്യത്യസ്ത കാമ്പസുകളിലേക്ക് മാറ്റും. മർകസ് പ്രസിഡൻറ് അലി ബാഫഖി തങ്ങൾ, ജനറൽ സെക്രട്ടറി കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ, വൈസ് പ്രസിഡൻറ് സൈനുൽ ആബിദീൻ ബാഫഖി, ഇബ്രാഹിമുൽ ഖലീലുൽ ബുഖാരി എന്നിവർ ചേർന്ന് സമ്മേളന പതാക ഉയർത്തി. വൈകുന്നേരം ഏഴിന് നടന്ന ആധ്യാത്മിക പ്രഭാഷണത്തിന് നൗഫൽ സഖാഫി നേതൃത്വം നൽകി. സമ്മേളനത്തി​െൻറ ഭാഗമായി ശനിയാഴ്ച ഇൗങ്ങാപ്പുഴയിലെ മർകസ് നോളജ് സിറ്റിയിൽ അന്താരാഷ്ട്ര അക്കാദമിക് കോൺഫറൻസ് നടക്കും. മലേഷ്യയിലെ കെബംഗ്സാൻ യൂനിവേഴ്സിറ്റി, ഇറ്റലിയിലെ തവസ്സുൽ സ​െൻറർ ഫോർ റിസർച്ച് ആൻഡ് ഡയലോഗ് എന്നിവയുമായി സഹകരിച്ചാണ് രണ്ട് ദിവസത്തെ കോൺഫറൻസ് നടത്തുന്നത്. 30 യൂനിവേഴ്സിറ്റികളിൽനിന്നുള്ള പ്രതിനിധികൾ സംബന്ധിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.