കക്കോടി: പാർട്ടി നേതാക്കളെയും അംഗങ്ങളെയും കള്ളക്കേസിൽ കുടുക്കിയ സി.ബി.െഎ പീഡിപ്പിക്കുകയാണെന്നാരോപിച്ച് സി.പി.എം പ്രവർത്തകർ കക്കോടി ബസാറിൽ പ്രകടനം നടത്തി. സംസ്ഥാനത്തെ പാർട്ടി വളർച്ചയിൽ അരിശംപൂണ്ടാണ് കേന്ദ്ര സർക്കാർ സി.ബി.െഎയെ ചട്ടുകമാക്കുന്നതെന്ന് നേതാക്കൾ ആരോപിച്ചു. പാർട്ടി ജില്ല സമ്മേളനം നടക്കുന്ന വേളയിൽ നേതാക്കളെ ഉൾപ്പെടെയുള്ളവരെ അറസ്റ്റ് ചെയ്തത് ഗൂഢലക്ഷ്യത്തോടെയാണെന്നും നേതാക്കൾ പറഞ്ഞു. ലോക്കൽ സെക്രട്ടറി പി.എം. ധർമരാജൻ, മാമ്പറ്റ കരുണൻ, എം. രാജേന്ദ്രൻ എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി. അറസ്റ്റിൽ പ്രതിഷേധിച്ച് ഡി.വൈ.എഫ്.െഎയും കക്കോടി ബസാറിൽ പ്രകടനം നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.