ബാലുശ്ശേരി: ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കാൻ സ്ഥലം കണ്ടെത്താത്തതിെന തുടർന്ന് ഉപകരണങ്ങൾ ബസ്സ്റ്റാൻഡിൽ വിശ്രമിക്കുന്നു. എം.കെ. രാഘവൻ എം.പിയുടെ പ്രാദേശിക വികസന ഫണ്ടിൽനിന്നുള്ള ആറുലക്ഷം ചെലവിട്ട് വാങ്ങിയ ഹൈമാസ്റ്റ് ലൈറ്റ് ബാലുശ്ശേരി ബസ്സ്റ്റാൻഡ് പരിസരത്ത് സ്ഥാപിക്കാനായിരുന്നു ഉദ്ദേശിച്ചത്. എന്നാൽ, ബസ്സ്റ്റാൻഡിൽ ഏതുഭാഗത്ത് സ്ഥാപിക്കണമെന്ന് തീരുമാനമെടുക്കാത്തതിനാൽ ഹൈമാസ്റ്റ് ലൈറ്റിെൻറ വിളക്കുകാലും ലൈറ്റും സ്റ്റാൻഡിലും പഞ്ചായത്തിലുമായി കിടക്കാൻ തുടങ്ങിയിട്ട് മാസങ്ങളായി. കഴിഞ്ഞവർഷം സ്ഥാപിക്കാനായി പഞ്ചായത്തിന് നൽകിയതാണ് ഹൈമാസ്റ്റ് ലൈറ്റ്. ബസ്സ്റ്റാൻഡ് നവീകരണത്തിനായി തയാറെടുക്കുന്നതിനാൽ സ്റ്റാൻഡിെൻറ മുൻവശത്ത് സ്ഥാപിക്കാൻ കഴിയില്ലെന്നാണ് പഞ്ചായത്ത് പറയുന്നത്. സ്റ്റാൻഡിനുള്ളിലാകെട്ട പുരുഷൻ കടലുണ്ടി എം.എൽ.എയുടെ ഫണ്ടിൽനിന്നുള്ള ചെറിയ ഹൈമാസ്റ്റ്റ് ലൈറ്റ് സ്ഥാപിച്ചിട്ടുണ്ട്. ബസ്സ്റ്റാൻഡിലെ പ്രവേശന കവാടത്തിൽ തന്നെ സ്ഥാപിക്കണമെന്നാണ് മണ്ഡലം കോൺഗ്രസ് പ്രവർത്തകരുടെ ആവശ്യം. അഭിപ്രായസമന്വയത്തിൽ എത്താത്തതിനാൽ ഹൈമാസ്റ്റ് ലൈറ്റിന് ഇനിയും വിശ്രമിക്കേണ്ടിവരുെമന്നാണ് നാട്ടുകാർ പറയുന്നത്. സി.പി.എം നേതാക്കളുടെ അറസ്റ്റ് ഹർത്താലും പ്രകടനവും നടത്തി എൽ.ഡി.എഫ് പ്രതിഷേധം പയ്യോളി: പാർട്ടി നേതാക്കളെയും പ്രവർത്തകരെയും മനോജ് വധക്കേസിൽ അറസ്റ്റ്ചെയ്ത സി.ബി.െഎ നടപടിയിൽ പ്രതിഷേധിച്ച് എൽ.ഡി.എഫ് നേതൃത്വത്തിൽ പയ്യോളി നഗരസഭ പരിധിയിലും തിക്കോടി, തുറയൂർ, മൂടാടി പഞ്ചായത്തുകളിലും ഹർത്താലാചരിച്ചു. ഹർത്താൽ സമാധാനപരമായിരുന്നു. വെള്ളിയാഴ്ച വൈകീട്ട് ടൗണിൽ നടന്ന പ്രതിഷേധ പ്രകടനത്തിൽ നിരവധി സി.പി.എം പ്രവർത്തകർ പെങ്കടുത്തു. പ്രതിഷേധ യോഗം കെ. ദാസൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി എം.പി. ഷിബു അധ്യക്ഷത വഹിച്ചു. കെ. ശശിധരൻ, കെ.കെ. കണ്ണൻ, പി.എം. വേണുഗോപാൽ, കെ. ജീവാനന്ദൻ, ടി. ഷീബ, വി. ഹമീദ് എന്നിവർ സംസാരിച്ചു. കൂടയിൽ ശ്രീധരൻ സ്വാഗതം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.