അലുമ്​നി അസോ. രൂപവത്​കരണം

പേരാമ്പ്ര: സിൽവർ കോളജ് അലുമ്നി അസോസിയേഷൻ രൂപവത്കരണ യോഗത്തിൽ പ്രിൻസിപ്പൽ എ.ജെ. ജോൺ അധ്യക്ഷത വഹിച്ചു. അസോസിയേഷൻ പ്രസിഡൻറ് മഷ്ഹൂദ് മുഹമ്മദ്, കോളജ് ഗവേണിങ് ബോഡി ചെയർമാൻ എ.കെ. തറുവയ്ഹാജി, വി.എസ്. രമണൻ, എ. അർജുൻ, പി.കെ. സായന്ത്, കെ. അതുല്യ, ഇ.കെ. അൻഷിഫ്, എം.സി. ആശ്രിത് എന്നിവർ സംസാരിച്ചു. ഡിസംബർ 30ന് കോളജ് ഓഡിറ്റോറിയത്തിൽ നടക്കുന്ന ഉദ്ഘാടന ചടങ്ങിൽ ഫലവൃക്ഷത്തൈകൾ വെച്ചുപിടിപ്പിക്കാൻ തീരുമാനിച്ചു. നാട്ടുത്സവം സമാപിച്ചു പേരാമ്പ്ര: കൽപത്തൂർ പുളിയാട്ട്മുക്ക് മലയാളം സാംസ്കാരികവേദി സംഘടിപ്പിച്ച നാട്ടുത്സവം -സാംസ്കാരിക സമ്മേളനം പഞ്ചായത്ത് വൈസ് പ്രസിഡൻറ് ശാരദ പട്ടേരികണ്ടി ഉദ്ഘാടനം ചെയ്തു. വാർഡ് മെംബർ ഗീത കല്ലായി അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.എം. സുർജിത്ത്, ടി.സി. കുഞ്ഞമ്മദ്, ടി.കെ. സുകുമാരൻ, ശശികുമാർ അമ്പാളി, സുരേഷ് ആകൂപ്പറമ്പ് എന്നിവർ സംസാരിച്ചു. പി.പി. അബ്ദുസ്സലാം സ്വാഗതവും സുധീഷ് തച്ചോത്ത് നന്ദിയും പറഞ്ഞു. മലയാളം സാംസ്കാരിക വേദി അവതരിപ്പിച്ച 'ഇബ്ലീസുകളുടെ നാട്' നാടകവും കലാപരിപാടികളും അരങ്ങേറി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.