മഹല്ല്​ കുടുംബസംഗമം

പാലേരി: വിദ്യാഭ്യാസ, സാംസ്കാരിക രംഗത്തെ ശാക്തീകരണം ലക്ഷ്യംവെച്ച് ഇടിവെട്ട് മഹല്ല് സംഗമം സംഘടിപ്പിച്ചു. ചങ്ങരോത്ത് പഞ്ചായത്ത് വൈസ് പ്രസിഡൻറ് എൻ.പി. വിജയൻ ഉദ്ഘാടനം ചെയ്തു. എൻ.സി. അബ്ദുറഹ്മാൻ അധ്യക്ഷത വഹിച്ചു. ടി. സലീം, ഇ.വി. മൊയ്തു ഹാജി, ഒ.ടി. ബഷീർ, ടി.എം. സലീം, എൻ.കെ. സൂപ്പി, ഇ.വി. ലത്തീഫ്, അഷ്റഫ് ബാഖവി, ടി. സൂപ്പി എന്നിവർ സംസാരിച്ചു. പാറക്കടവ് പാലം അപകടത്തിൽ പാലേരി: ഉള്ള്യേരി-കുറ്റ്യാടി സംസ്ഥാനപാതയിൽ പാറക്കടവ് പള്ളിക്ക് സമീപമുള്ള പാലം അപകട ഭീഷണിയിൽ. അരനൂറ്റാണ്ടിലധികം പഴക്കമുള്ള പാലം നിലംപൊത്താറായിട്ടുണ്ട്്. ഇരുഭാഗത്തെയും സംരക്ഷണഭിത്തികൾ പലപ്പോഴായി വാഹനങ്ങൾ തട്ടി പൊളിഞ്ഞുവീണിരിക്കുകയാണ്. പാലത്തി​െൻറ അടിഭാഗത്തെ തൂണുകളുടെ കാലുകൾ അടർന്നുവീഴുകയും മേൽഭാഗത്തെ സ്ലാബിനു പൊട്ട് സംഭവിച്ചിട്ടുമുണ്ട്. വീതികുറഞ്ഞ പാലത്തിൽ കഷ്ടിച്ച് രണ്ടുവാഹനങ്ങൾക്ക് കടന്നുപോകാൻ തന്നെ പ്രയാസമാണ്. വയനാട് റോഡ് തുറന്നതോടെ വാഹനങ്ങളുടെ തിരക്ക് ഇരട്ടിയായതും തലശ്ശേരി, കണ്ണൂർ ഭാഗത്തേക്കുള്ള ചരക്ക് വാഹനങ്ങൾ ഇതുവഴി കടന്നുപോകുന്നതും പാലത്തിന് ബലക്ഷയം സംഭവിക്കാൻ ഇടയാക്കിയിട്ടുണ്ട്. പാലത്തി​െൻറ അപകടാവസ്ഥയെപ്പറ്റി മന്ത്രിമാരടക്കമുള്ളവർക്ക് നിവേദനം നൽകിയിട്ടും പ്രതികരണമൊന്നുമുണ്ടായിട്ടില്ലെന്ന് നാട്ടുകാർ പരാതിപ്പെടുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.