അനുശോചിച്ചു

പേരാമ്പ്ര: ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ പേരാമ്പ്ര ബ്രാഞ്ചി​െൻറ സജീവ പ്രവര്‍ത്തകനും മുന്‍ ആരോഗ്യവകുപ്പ് അഡീഷനല്‍ ഡയറക്ടറുമായ ഡോ. എ. സാബുവി​െൻറ നിര്യാണത്തില്‍ ഐ.എം.എ പേരാമ്പ്ര . ഡോ. യൂസഫ് അധ്യക്ഷത വഹിച്ചു. ഡോക്ടര്‍മാരായ ടി.ടി. ജോസഫ്, രാജന്‍ കെ. അടിയോടി, സന്തോഷ് കുമാര്‍ മേപ്പയൂർ, വിന്‍സൻറ് ജോര്‍ജ്, വര്‍ക്കി കൂരാച്ചുണ്ട്, മുഹമ്മദ് മേപ്പയൂർ, കെ. ബാലന്‍ അടിയോടി, കാന്തിമതി രാജൻ, ഗീതകൃഷ്ണൻ, മേഴ്‌സി കൂരാച്ചുണ്ട്, ആശ എന്നിവര്‍ സംസാരിച്ചു. എ.കെ.എസ്.ടി.യു ജില്ല സമ്മേളനം പേരാമ്പ്രയില്‍ പേരാമ്പ്ര: ഓള്‍ കേരള സ്‌കൂള്‍ ടീച്ചേഴ്‌സ് യൂനിയന്‍ ജില്ല സമ്മേളനം ജനുവരി ഒന്ന്, രണ്ട് തീയതികളില്‍ പേരാമ്പ്രയില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാർത്തസമ്മേളനത്തില്‍ അറിയിച്ചു. ജനുവരി ഒന്നിന് പൊതുവിദ്യാഭ്യാസ സംരക്ഷണ സദസ്സ് പേരാമ്പ്ര മാര്‍ക്കറ്റ് പരിസരത്ത് നടക്കും. സി.പി.ഐ ദേശീയ എക്‌സിക്യൂട്ടിവ് അംഗം ബിനോയ് വിശ്വം ഉദ്ഘാടനം ചെയ്യും. ചൊവ്വാഴ്ച ചേനോളി റോഡ് ദയ ഓഡിറ്റോറിയത്തില്‍ നടക്കുന്ന പ്രതിനിധി സമ്മേളനം സി.പി.ഐ സംസ്ഥാന കൗണ്‍സില്‍ അസിസ്റ്റൻറ് സെക്രട്ടറി സത്യന്‍ മൊകേരി ഉദ്ഘാടനം ചെയ്യും. വാർത്തസമ്മേളനത്തില്‍ സ്വാഗതസംഘം ചെയര്‍മാന്‍ ഇ. കുഞ്ഞിരാമൻ, ജനറല്‍ കണ്‍വീനര്‍ പി. ആദര്‍ശ്, എ.കെ.എസ്.ടി.യു സംസ്ഥാന വൈസ് പ്രസിഡൻറ് കെ.കെ. ഭാസ്‌കരൻ, ജില്ല സെക്രട്ടറി കെ.കെ. സുധാകരൻ, ഗോപാലകൃഷ്ണന്‍ തണ്ടോറപ്പാറ എന്നിവര്‍ പങ്കെടുത്തു. ഡയാന ലിസിയെ ആദരിച്ചു പേരാമ്പ്ര: ടോപ്പേഴ്‌സ് പി.എസ്.‌സി അക്കാദമി സംഘടിപ്പിച്ച ഏകദിന മത്സരപരീക്ഷ പരിശീലന പരിപാടിയോടനുബന്ധിച്ച് സാമൂഹിക പ്രവര്‍ത്തക ഡയാന ലിസിയെ ആദരിച്ചു. വിനോദ് നിലമ്പൂര്‍ ഡയാന ലിസിയെ പൊന്നടയണിയിച്ചു. റവന്യൂ ജില്ല കലോത്സവത്തില്‍ അഷ്ടപദിയില്‍ ഒന്നാം സ്ഥാനം നേടിയ നവ്യലക്ഷ്മിക്ക് ഉപഹാരം നല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.