കൊയിലാണ്ടി: മേഖലയിൽ ദേശീയപാതയിൽ സീബ്രാലൈനുകളും ഗതാഗത നിയമങ്ങളുമായി ബന്ധപ്പെട്ട സൂചനകൾ നൽകുന്ന ബോർഡുകളും ഇല്ലാതായിട്ട് കാലമേറെയായി. നിരന്തരം വാഹനാപകടങ്ങൾ നടക്കുന്ന മേഖലയാണിത്. എന്നിട്ടും ഇത്തരം കാര്യങ്ങളിൽ അധികൃതർ വീഴ്ചവരുത്തുന്നു. ദേശീയപാതയിൽ നഗരസഭ ബസ്സ്റ്റാൻഡുകൾ, താലൂക്ക് ഓഫിസ്, ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂൾ, സിവിൽ സ്റ്റേഷൻ, മാർക്കറ്റ് റോഡ്ജങ്ഷൻ എന്നിവിടങ്ങളിലെ സീബ്രാലൈനുകളെല്ലാം മാെഞ്ഞങ്കിലും പുതിയവ രേഖപ്പെടുത്തിയിട്ടില്ല. കാൽനടക്കാർ നിരന്തരം റോഡ് മുറിച്ചുകടക്കുന്ന ഇടങ്ങളാണ് ഇവ. ദീർഘദൂര ബസുകൾ ഉൾെപ്പടെ അതിവേഗത്തിലാണ് പലപ്പോഴും കടന്നുപോകുക. റോഡുവശങ്ങളിൽ സ്ഥിതിചെയ്യുന്ന സ്കൂളുകൾക്കുസമീപവും ഡിവൈഡറുകൾക്കു സമീപവും മുന്നറിയിപ്പ് ബോർഡുകളുമില്ല. നഗരത്തിലെ തിരക്കേറിയ സ്ഥലങ്ങളിൽ അനധികൃത പാർക്കിങ്ങുകൾ, വശം തെറ്റിയുള്ള മറികടക്കലുകൾ തുടങ്ങിയവയും നിർബാധം നടക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.