കെട്ടിട മികവി​െനക്കാൾ പ്രധാനം അക്കാദമിക മികവ് ^മന്ത്രി സി.രവീന്ദ്രനാഥ്

കെട്ടിട മികവിെനക്കാൾ പ്രധാനം അക്കാദമിക മികവ് -മന്ത്രി സി.രവീന്ദ്രനാഥ് കെട്ടിട മികവിെനക്കാൾ പ്രധാനം അക്കാദമിക മികവ് -മന്ത്രി സി.രവീന്ദ്രനാഥ് കോഴിക്കോട്: കെട്ടിടത്തി​െൻറ മികവിെനക്കാൾ അക്കാദമിക മികവാണ് വിദ്യാലയത്തിന് പ്രധാനമെന്ന് വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥ് . മലാപറമ്പ് ജി.യു.പി സ്കൂളി​െൻറ പുതിയ കെട്ടിട നിർമാണ പ്രവൃത്തി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തി​െൻറ ഭാഗമായി ഏറ്റെടുത്ത സ്കൂളിനെ അടുത്തഘട്ടത്തിൽ ഹൈടെക്ക് ആക്കുന്നതിനുള്ള പണവും സർക്കാർ നൽകും. 145208 കുട്ടികൾ ഈ വർഷം സ്വകാര്യ സ്കൂളുകളിൽനിന്ന് കേരളത്തിലെ പൊതുവിദ്യാലയങ്ങളെ തേടിയെത്തി. ഇതിന് തുടക്കമിട്ടത് മലാപറമ്പ് സ്കൂളിൽ നിന്നാണെന്ന് പറയുന്നതിൽ തെറ്റില്ല. ലോകത്തി​െൻറ മറ്റെല്ലാ ഇടങ്ങളിലും പൊതുവിദ്യാലയങ്ങളിൽ നിന്ന് സ്വകാര്യ സ്കൂളുകളിലേക്ക് കുട്ടികൾ പോയിക്കൊണ്ടിരിക്കുകയാണ്. എന്നാൽ കേരളത്തിൽ മാത്രമാണ് ഈ മാറ്റമുള്ളത്. പരീക്ഷയിെല എ പ്ലസിനൊപ്പം ജീവിതത്തിലും എ പ്ലസ് നേടാനാണ് പൊതുവിദ്യാലയങ്ങൾ പഠിപ്പിക്കുന്നത്. ഒന്നു രണ്ട് വർഷത്തിനുള്ളിൽ ലോകത്തിലെത്തന്നെ ഏറ്റവും ശാസ്ത്രീയമായ വിദ്യാഭ്യാസം കേരളത്തിലെ പൊതുവിദ്യാലയങ്ങളിൽനിന്ന് ലഭിക്കും. ഈ സംരക്ഷണയജ്ഞം തലമുറകൾക്കുവേണ്ടിയാണെന്ന് തിരിച്ചറിഞ്ഞ് എല്ലാവരും ഇതിനായി മുന്നിട്ടിറങ്ങണമെന്നും മന്ത്രി കൂട്ടിച്ചേർത്തു. എ.പ്രദീപ്കുമാർ എം.എൽ.എ അധ്യക്ഷത വഹിച്ചു. പൊതുവിദ്യാഭ്യാസ ഡയറക്ടർ കെ.വി മോഹൻകുമാർ, ഡി.ഡി.ഇ ഇ.കെ സുരേഷ്കുമാർ, കോർപറേഷൻ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം.രാധാകൃഷ്ണൻ, കൗൺസിലർമാരായ ഇ.പ്രശാന്ത്കുമാർ, വി.ടി സത്യൻ, കെ.സി ശോഭിത, പ്രധാനാധ്യാപിക എൻ.എം പ്രീതി, ആർകിടെക്റ്റ് വിനോദ് സിറിയക്, ഭാസി മലാപറമ്പ്, ടി.കെ വേണു, എം.സി സുധീഷ്, ആർ.െക ഇരവിൽ എന്നിവർ സംസാരിച്ചു. അഡ്വ.എം.ജയ്ദീപ് സ്വാഗതവും ശിവജി മൂഴിക്കൽ നന്ദിയും പറഞ്ഞു. 140 വർഷത്തെ പഴക്കമുള്ള മലാപറമ്പ് എ.യു.പി സ്കൂൾ അടച്ചുപൂട്ടാനുള്ള മുൻ സർക്കാറി​െൻറ ഉത്തരവിനെതിരെ നടന്ന നിരവധി ശക്തമായ ജനകീയ പ്രതിഷേധങ്ങളെത്തുടർന്നാണ് നിലവിലെ സർക്കാർ ഏറ്റെടുത്ത് ജി.യു.പി സ്കൂളാക്കിയത്. സർക്കാറി​െൻറ ഒരു കോടിയും എ.പ്രദീപ്കുമാർ എം.എൽ.എയുടെ 68 ലക്ഷം രൂപയും ഉപയോഗിച്ചാണ് പുതിയ കെട്ടിടം നിർമിക്കുക. photo pk
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.