ഫറോക്ക് പുതിയ പാലം റോഡ് കൈയേറ്റം: സർവേ നടപടി ആരംഭിച്ചു

ഫറോക്ക് പുതിയ പാലം റോഡ് കൈയേറ്റം: സർവേ നടപടി ആരംഭിച്ചു ഇവിടെ നാലുവരി പാത നിർമിക്കാൻ പദ്ധതി തയാറാക്കും ഫറോക്ക്: ഫറോക്ക് പഴയപാലം മുതൽ പുതിയപാലം വരെയുള്ള റോഡിനിരുവശത്തെയും കൈയേറ്റം കെണ്ടത്താൻ സർവേ നടപടി ആരംഭിച്ചു. താലൂക്ക് സർവേയറുടെ നേതൃത്വത്തിലാണ് കൈയേറ്റം അന്വേഷിക്കുന്നത്. ജില്ല വികസന സമിതി യോഗത്തിൽ ബേപ്പൂർ എം.എൽ.എ വി.കെ.സി. മമ്മദ് കോയ ആവശ്യപ്പെട്ടതു പ്രകാരമാണ് നടപടി. പുതിയപാലം മുതൽ ഫറോക്ക് വരെ നാലുവരി പാത നിർമിക്കാൻ പദ്ധതി തയാറാക്കാൻ പൊതുമരാമത്ത് അധികൃതരോട് എം.എൽ.എ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനായി നാലു കോടിയുടെ പദ്ധതി തയാറാക്കിയിട്ടുണ്ട്. ഈ ആവശ്യത്തിന് ബജറ്റിൽ തുക വകയിരുത്തുന്നതിന് നടപടി സ്വീകരിച്ചതായും എം.എൽ.എ വ്യക്തമാക്കി. ഫറോക്ക് അങ്ങാടിയിൽ വ്യാപകമായ രീതിയിൽ കൈയേറ്റം നടന്നതായി പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. പടം: fero 22 ഫറോക്ക് പഴയ പാലം മുതൽ പുതിയ പാലം വരെ റോഡ് കൈയേറ്റം കെണ്ടത്തുന്നതിന് റവന്യൂ അധികൃതർ പരിശോധന നടത്തുന്നു ഉപ്പുവെള്ള ഭീഷണി; എൽ.ഡി.എഫ് മാർച്ചും ധർണയും ഫറോക്ക്: ഫറോക്ക് നഗരസഭയുടെ മുക്കോണം, പാണ്ടിപ്പാടം, വെസ്റ്റ് നല്ലൂർ തുടങ്ങിയ ഭാഗങ്ങളിൽ പുഴയിൽനിന്ന് വ്യാപകമായി ഉപ്പുവെള്ളം കയറുന്ന പ്രശ്നത്തിന് പരിഹാരം കാണാൻ ഷട്ടർ നിർമിക്കണമെന്നാവശ്യപ്പെട്ട് എൽ.ഡി.എഫ് മുനിസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഫറോക്ക് നഗരസഭ കാര്യാലയത്തിലേക്ക് ബഹുജന മാർച്ചും ധർണയും നടത്തി. ധർണ എ. ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. കൗൺസിലർ ചന്ദ്രമതി തൈത്തോടത്ത് അധ്യക്ഷത വഹിച്ചു. കെ.ടി.എ. മജീദ്, കെ. വിജയകുമാർ, ഇ. ബാബു ദാസ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.