നാട്ടാന പരിപാലനച്ചട്ടം ഏകദിന ശിൽപശാല

മാത്തോട്ടം: കേരള വനം -വന്യജീവി വകുപ്പ് കോഴിക്കോട് വനവത്കരണ വിഭാഗത്തി​െൻറ നേതൃത്വത്തിൽ 'വനശ്രീ'യിൽ നാട്ടാന പരിപാലനച്ചട്ടവുമായി ബന്ധപ്പെട്ട ഏകദിന ശിൽപശാല നടത്തി. സോഷ്യൽ ഫോറസ്ട്രി റേഞ്ചി​െൻറ കീഴിൽ വരുന്ന ഉത്സവാഘോഷ കമ്മിറ്റികൾക്കുവേണ്ടിയാണ് ശിൽപശാല സംഘടിപ്പിച്ചത്. സോഷ്യൽ ഫോറസ്ട്രി അസിസ്റ്റൻറ് കൺസർവേറ്റർ വി. സന്തോഷ്കുമാർ ഉദ്ഘാടനം ചെയ്തു. സോഷ്യൽ ഫോറസ്ട്രി റേഞ്ച് ഓഫിസർ എൻ.കെ. പവിത്രൻ അധ്യക്ഷത വഹിച്ചു. ഉത്സവങ്ങൾക്കിടയിൽ നാട്ടാനകൾ വിരണ്ട് പരിഭ്രാന്തി പരത്തുന്ന സംഭവങ്ങൾ ഇല്ലാതാക്കാനും നാട്ടാന പരിപാലനച്ചട്ടം നിഷ്കർഷിക്കുന്ന കാര്യങ്ങൾ കൃത്യമായി പാലിക്കാനും ശിൽപശാലയിൽ പ്രത്യേകം നിർദേശിച്ചു. ഉത്തരമേഖല കൺസർവേറ്റിങ് ഓഫിസർ ജോസ് മാത്യു മുഖ്യപ്രഭാഷണം നടത്തി. ബാലകൃഷ്ണൻ, വിശ്വനാഥൻ നായർ, കെ സുരേഷ് എന്നിവർ സംസാരിച്ചു. ടി. രാജൻ സ്വാഗതവും വിജയകുമാർ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.