ആയഞ്ചേരി: ലഹരിക്കെതിരെ ശബ്ദിക്കാൻ യുവാക്കളുടെ കൂട്ടായ്മകൾ രംഗത്തുവരണമെന്ന് വടകര എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ കെ.കെ. മുരളീധരൻ. 'ചെറുപ്പം ലഹരിക്കെതിരെ പ്രതിരോധം തീർക്കുക' എന്ന തലക്കെട്ടിൽ സോളിഡാരിറ്റി പൈങ്ങോട്ടായി യൂനിറ്റ് സംഘടിപ്പിച്ച പ്രാദേശിക വോളിമേളയിൽ സമ്മാന വിതരണം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. വോളി മത്സരത്തിൽ റോയൽ ബോയ്സ് ജേതാക്കളായി. സ്റ്റൈൽ ബോയ്സ് രണ്ടാംസ്ഥാനം നേടി. മികച്ച കളിക്കാരനായി കെ. ആദിലിനെ തെരഞ്ഞെടുത്തു. സമ്മാനവിതരണത്തിൽ മഹല്ല് പ്രസിഡൻറ് എ.കെ. ലത്തീഫ്, സോളിഡാരിറ്റി വടകര ഏരിയ സെക്രട്ടറി യു. റാഷിദ് കോട്ടക്കൽ, കെ.സി. മുത്തലിബ് എന്നിവർ സംസാരിച്ചു. കെ.വി. ജൗഹർ, ടി.സി. അമീൻ, സി. സിറാജ്, കെ.സി. അഫ്സൽ, എ.കെ. ഷഹീർ എന്നിവർ നേതൃത്വം നൽകി. റോഡ് നിർമിച്ച് എൻ.എസ്.എസ് വളൻറിയർമാർ തിരുവള്ളൂർ: ചോറോട് ഗവ. ഹയർ സെക്കൻഡറി സ്കൂൾ എൻ.എസ്.എസ് സപ്തദിന ക്യാമ്പിെൻറ ഭാഗമായി വിദ്യാർഥികൾ കുറുങ്ങോട്ട് മുക്ക്-ചെത്തിൽ റോഡ് നിർമാണം നടത്തി. അമ്പതോളം വരുന്ന ക്യാമ്പംഗങ്ങൾ നാലുദിവസം കൊണ്ടാണ് റോഡ് നിർമാണം പൂർത്തിയാക്കിയത്. ഇടവഴി മാത്രമായിരുന്ന ഇവിടെ റോഡ് പൂർത്തിയായതോടെ യാത്രാക്ലേശത്തിന് താൽക്കാലിക പരിഹാരമായി. ക്യാമ്പ് ഏറാമല പഞ്ചായത്ത് പ്രസിഡൻറ് എം.കെ. ഭാസ്കരൻ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് അംഗം ആർ.കെ. നിഷ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ടി.പി. സത്യനാഥൻ, ടി. സന്തോഷ്, മനോജ് റെഡ്സ്റ്റാർ, പി.ടി.കെ സുരേഷ് ബാബു, എൻ.എം. ബിജു, കുനിയിൽ പ്രകാശൻ, സി. ഗോപാലക്കുറുപ്പ്, കെ.കെ. തങ്കമണി, അനിൽ കുമാർ കുറുങ്ങോട്ട്, ഷിനി മനയത്ത്കുനി, വി. നന്ദകുമാർ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.