പപ്പൻ കന്നാട്ടി യാത്ര തുടങ്ങി കോഴിക്കോട്: ഗാനഗന്ധർവൻ കെ.ജെ. യേശുദാസിനെ ഗുരുവായൂർ ക്ഷേത്രത്തിൽ തൊഴാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ജനുവരി ഒന്നിന് ഗുരുവായൂർ നടയിൽ സാമൂഹിക പ്രവർത്തകൻ പപ്പൻ കന്നാട്ടി നടത്തുന്ന ഏകദിന നിരാഹാരത്തിെൻറ മുന്നോടിയായി വിവിധ മേഖലകളിലെ പ്രമുഖരെയും സാമൂഹിക സംഘടനകളെയും തേടിയുള്ള യാത്ര ആരംഭിച്ചു. ഗുരുവായൂർ ക്ഷേത്ര നടയിൽ ആദ്യമായി സമരം നടത്തിയ കെ. കേളപ്പൻ, എ.കെ.ജി, തിരുവത്തറ ദാമോദരൻ എന്നിവരുടെ ശവകുടീരത്തിൽ പുഷ്പാർച്ചന നടത്തും. കണ്ണൂർ, പയ്യാമ്പലം, കേളപ്പെൻറ ജന്മസ്ഥലമായ മുചുകുന്ന്, തിരുനാവായ എന്നീ സ്ഥലങ്ങൾ സന്ദർശിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.