ഭക്ഷ്യസുരക്ഷ രജിസ്ട്രേഷൻ നാളെ മുതൽ കോഴിക്കോട്: കേന്ദ്രസർക്കാർ നിയന്ത്രണത്തിലുള്ള കോമൺ സർവിസ് സെൻറർ ഡിജിറ്റൽ സേവാകേന്ദ്രത്തിെൻറയും ഭക്ഷ്യസുരക്ഷ വകുപ്പിെൻറയും കീഴിൽ വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ ഭക്ഷ്യസുരക്ഷ ലൈസൻസ്, രജിസ്ട്രേഷൻ മേള സംഘടിപ്പിക്കുന്നു. സിവിൽ സ്റ്റേഷൻ ഗാന്ധി ആശ്രമത്തിനു സമീപമുള്ള പൊതുജന സേവാകേന്ദ്രത്തിൽ രാവിലെ 9.30 മുതലാണ് മേള. ഭക്ഷ്യസുരക്ഷ നിയമം 2006 പ്രകാരം ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേഡ് അതോറിറ്റി ഓഫ് ഇന്ത്യയുടെ രജിസ്ട്രേഷനോ ലൈസൻസോ എടുക്കാത്ത ജില്ലയിലെ വ്യാപാരസ്ഥാപനങ്ങൾ, ഹോട്ടലുകൾ, ബേക്കറി, മത്സ്യ മാംസ സ്റ്റാൾ, സ്റ്റേഷനറി, ഫ്രൂട്ട് സ്റ്റാൾ, വാഹനത്തിൽ കൊണ്ടുനടന്ന് വിൽക്കുന്നവർ, കാൻറീൻ, കൂൾബാർ, മെസ്, പെട്ടിക്കട, ഐസ്ക്രീം പാർലർ, കേറ്ററിങ് സർവിസുകൾ തുടങ്ങിയവർക്കാണ് മേള നടത്തുന്നത്. ലൈസൻസ്-രജിസ്ട്രേഷൻ ഇല്ലാതെ പ്രവർത്തിക്കുന്നവർക്ക് നിയമപ്രകാരം പിഴയും തടവും ലഭിക്കുന്നതിനാൽ അവസരം പ്രയോജനപ്പെടുത്തണമെന്ന് ജില്ല ഭക്ഷ്യസുരക്ഷ അസി. കമീഷണർ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.