നന്തി-ചെങ്ങോട്ടുകാവ് ബൈപാസ് സർവേ തടഞ്ഞു നന്തിബസാർ: നന്തി-ചെങ്ങോട്ടുകാവ് ബൈപാസ് സർവേ ആശാനികേതനിൽ തടഞ്ഞു. ബുധനാഴ്ച രാവിലെയാണ് സംഭവം. നാഷനൽ ഹൈവേ അതോറിറ്റി ഉേദ്യാഗസ്ഥർ നന്തിയിലെ ഭിന്നശേഷിക്കാരുടെ ആശാനികേതനിലെത്തിയപ്പോൾ അന്തേവാസികളടക്കം ആളുകൾ സർവേ തടയുകയായിരുന്നു. സർവേ അവസാനഘട്ടത്തിലെത്തിയപ്പോൾ വഞ്ചനാപരമായ നിലപാടിലൂടെ പഴയ അലൈൻമെൻറ് മാറ്റി, കോടികൾ െചലവഴിച്ചു നിർമിച്ച കെട്ടിടംകൂടി തകർക്കപ്പെടുന്നരീതിയിലാണ് സർവേ നടത്തിയെതന്ന് ഇവർ ആരോപിച്ചു. ഏതാനും മാസംമുമ്പ് ഉണ്ടായിരുന്ന അൈലൻമെൻറ് പ്രകാരം നടത്താതെ പുതിയതായി ആർക്കൊക്കെയോ വേണ്ടി ആശാനികേതെൻറ നാലേക്കറിലധികം വരുന്ന സ്ഥലവും പ്രധാനപ്പെട്ട കെട്ടിടവും തകർക്കപ്പെടുന്ന രീതിയിലാണ് പുതിയ സർവേ തയാറാക്കിയതെത്ര. ഭിന്നശേഷിക്കാരോട് ചെയ്യുന്ന ഏറ്റവും വലിയ ക്രൂരതയാണിതെന്ന് ചെയർമാൻ ഡോ. ഇ. ശ്രീധരൻ പറഞ്ഞു. ഒരു ആരാധനാലയത്തിെൻറ മറപിടിച്ച് ചിലർ നടത്തുന്ന പ്രവൃത്തിയാണ് അവസാനനിമിഷം അലൈൻമെൻറിൽ മാറ്റംവരുത്തിയതെന്നും അദ്ദേഹം ആേരാപിച്ചു. ഭിന്നശേഷിക്കാരുടെ സ്ഥാപനത്തിെൻറ ന്യായമായ അവകാശം കവർന്നെടുക്കാതെ സംരക്ഷിക്കപ്പെടണമെന്ന് ആവശ്യപ്പെട്ട് നടത്തിയ ഉപരോധത്തിനൊടുവിൽ ഉദ്യോഗസ്ഥർ പിരിഞ്ഞുപോയി. സ്ഥാപനത്തിലെ അന്തേവാസികൾ ഒന്നടങ്കം ഉപരോധത്തിൽ പങ്കെടുത്തു. പൊലീസിെൻറ അകമ്പടിയോടെയാണ് ഉദ്യോഗസ്ഥർ എത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.