വാഹനാപകടത്തിൽ വിരലിൽ കുടുങ്ങിയ മോതിരം ഫയർഫോഴ്സെത്തി ഉൗരിമാറ്റി കോഴിക്കോട്: ടിപ്പറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവിെൻറ മുറിഞ്ഞ കൈവിരലിൽ ഊർന്നിറങ്ങിയ മോതിരം ഫയർഫോഴ്സെത്തി ഉൗരിയെടുത്തു. മെഡിക്കൽ കോളജ് ആശുപത്രിയിൽ െഎ.സി.യുവിൽ പ്രവേശിപ്പിച്ച പാഴൂർ മുഹമ്മദ് ഷാഫിയുടെ (24) കൈവിരലിൽ കുടുങ്ങിയ മോതിരമാണ് സാഹസികമായി ഉൗരിയെടുത്തത്. മോതിരം എടുത്തുമാറ്റാനാകാത്തതിനാൽ ഡോക്ടർമാർ ഫയർഫോഴ്സിെൻറ സഹായം തേടുകയായിരുന്നു. മോതിരം എടുക്കാനായില്ലെങ്കിൽ വിരല്‍ മുറിച്ചുമാറ്റാൻ ഡോക്ടർമാർ തീരുമാനിച്ച സന്ദർഭത്തിലാണ് വെള്ളിമാട്കുന്ന് ഫയർ സ്േറ്റഷനിൽനിന്നെത്തിയ സംഘം രക്ഷകരായത്. യുവാവിെൻറ മോതിരം കുടുങ്ങിക്കിടന്ന വിരലും തൊട്ടടുത്ത വിരലും മടക്കിൽനിന്ന് തെന്നിമാറി മുറിഞ്ഞുതൂങ്ങിയ നിലയിലായിരുന്നു. സുഹൃത്തുക്കളും ആശുപത്രി അധികൃതരും ഫയർഫോഴ്സ് സംഘത്തെ അഭിനന്ദിച്ചു. വെള്ളിമാട്കുന്ന് സ്റ്റേഷനിലെ അസി. സ്റ്റേഷന്‍ ഓഫിസർ പി. സുനില്‍കുമാറിെൻറ നേതൃത്വത്തിലെത്തിയ സൈനുദ്ദീന്‍, ഇർഷാദ് എന്നിവരുടെ പ്രവർത്തനമാണ് യുവാവിെൻറ കൈവിരൽ കാത്തത്. പടം ct 50 caption വാഹനാപകടത്തിൽ യുവാവിെൻറ വിരലിൽ കുടുങ്ങിയ മോതിരം മെഡിക്കൽ കോളജ് ആശുപത്രി െഎ.സി.യുവിലെത്തിയ വെള്ളിമാട്കുന്ന് ഫയർഫോഴ്സ് അംഗങ്ങൾ ഉൗരിമാറ്റുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.