ഒാഖി ദുരിതാശ്വാസ നിധിയിലേക്ക് വിഹിതം നൽകി കോഴിക്കോട്: ഒാഖി ദുരന്തത്തിൽ ദുരിതമനുഭവിക്കുന്നവർക്കായുള്ള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഫാമിലി വെഡ്ഡിങ് സെൻറർ ജീവനക്കാരും മാനേജ്മെൻറും വേതനത്തിൽനിന്ന് വിഹിതം നൽകി. വടകര ഫാമിലി വെഡ്ഡിങ് സെൻറർ ഷോറൂമിൽ നടന്ന ചടങ്ങിൽ മാനേജിങ് ഡയറക്ടർ അബ്ദുൽ ബാരി ജില്ല കലക്ടർ യു.പി. ജോസിന് ചെക്ക് കൈമാറി. അസിസ്റ്റൻറ് കലക്ടർ സ്നേഹി കുമാർ, ഡയറക്ടർമാരായ മുജീബ് സലാം, സൈബത്ത് തുടങ്ങിയവർ സംബന്ധിച്ചു. പട ഫാമിലി വെഡ്ഡിങ് സെൻറർ ജീവനക്കാരുടെയും മാനേജ്മെൻറിെൻറയും വേതനവിഹിതം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ജില്ല കലക്ടർ യു.പി. ജോസിന് മാനേജിങ് ഡയറക്ടർ അബ്ദുൽ ബാരി കൈമാറുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.