താമരശ്ശേരി രൂപതയു​െട പിന്തുണയിൽ നാളെ ഗെയിൽ സമര​പ്രഖ്യാപന കൺവെൻഷൻ

താമരശ്ശേരി രൂപതയുെട പിന്തുണയിൽ ഗെയിൽ സമരപ്രഖ്യാപന കൺവെൻഷൻ നാളെ കോഴിക്കോട്: താമരശ്ശേരി രൂപതയുെടയും വിവിധ കർഷകസംഘടനകളുടെയും പിന്തുണയിൽ ഗെയിൽ വാതക ൈപപ്പ്ലൈൻ സംയുക്ത സമരസമിതി പ്രക്ഷോഭത്തിന്. മുക്കം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സമരസമിതിയുമായി ബന്ധമില്ലാത്തവരാണ് സമരത്തിന് പിന്നിലെന്നും മുക്കത്തിനടുത്ത് എരഞ്ഞിമാവിൽ സമരം അക്രമസാക്തമായത് പൊലീസി​െൻറ ഇടപെടൽ ശക്തമാക്കിെയന്നും അതുവഴി ഗെയിലി​െൻറ പൈപ്പിടൽ ജോലികൾ എളുപ്പമാക്കിെയന്നും സംയുക്ത സമരസമിതി വാർത്തസമ്മേളനത്തിൽ ആരോപിച്ചു. എരഞ്ഞിമാവ് സമരത്തിൽ പലരും നുഴഞ്ഞുകയറിെയന്നും ആറ് പഞ്ചായത്തുകൾ കേന്ദ്രീകരിച്ചുള്ള സമരത്തിൽ ഇരകൾ മാത്രമാണ് പെങ്കടുക്കുകെയന്നും താമരശ്ശേരി പഞ്ചായത്ത് മുൻപ്രസിഡൻറും ഡി.സി.സി ഭാരവാഹിയുമായ സമരസമിതി കൺവീനർ എ. അരവിന്ദൻ, ഹരിതസേന ചെയർമാൻ വി.ടി. പ്രദീപ്കുമാർ, ഫാർമേഴ്സ് റിലീഫ് ഫോറം ചെയർമാൻ ബേബി സക്കറിയ എന്നിവർ പറഞ്ഞു. കോഴിക്കോട് ജില്ല കലക്ടറുടെ ഉത്തരവ് പ്രകാരമുള്ള രേഖകൾ ഭൂവുടമകൾക്ക് നൽകുന്നതുവരെ പ്രത്യക്ഷസമരം തുടരും. സമരപ്രഖ്യാപന കൺവെൻഷൻ വെള്ളിയാഴ്ച ൈവകീട്ട് നാലിന് താരശ്ശേരി രാജീവ് ഗാന്ധി ഒാഡിറ്റോറിയത്തിൽ നടക്കും. രൂപത മെത്രാൻ മാർ റെമിജിയോസ് ഇഞ്ചനാനിയിൽ കൺവെൻഷൻ ഉദ്ഘാടനം െചയ്യും. ഗെയിൽ പദ്ധതിയെ എതിർക്കുന്നില്ലെന്നും അലൈൻറ്മ​െൻറ് മാറ്റാൻ ആവശ്യപ്പെട്ടിട്ടില്ലെന്നും സമരസമിതി ഭാരവാഹികൾ പറഞ്ഞു. മതിയായ സുരക്ഷ ഉറപ്പാക്കാത്തതിനെയാണ് എതിർക്കുന്നത്. ൈപെപ്പ്ലൈൻ സ്ഥാപിക്കുന്നതിലെ സുരക്ഷവീഴ്ചകൾ ഹൈകോടതിയുടെ അഭിഭാഷക കമീഷൻ ചൂണ്ടിക്കാട്ടിയിരുന്നു. ഒാരോ എട്ടു കിലോമീറ്റിലും വാൾവ് സ്റ്റേഷൻ വേണെമന്ന നിബന്ധന അട്ടിമറിച്ച് സർക്കാറിനെ തെറ്റിദ്ധരിപ്പിച്ചാണ് പൈപ്പ് സ്ഥാപിക്കുന്നെതന്ന് സമരസമിതി ഭാരവാഹികൾ കുറ്റപ്പെടുത്തി. 20 മീറ്റർ വീതിക്കുള്ളിൽ ഉപേയാഗാവകാശം ഗെയിലിന് തന്നെയാെണന്ന കേന്ദ്ര സുരക്ഷ മാനദണ്ഡം ഇവിടെയും ബാധകമാെണന്ന സി.എ.ജി റിപ്പോർട്ടുണ്ട്. എന്നാൽ, പൈപ്പിടൽ ജോലിക്ക് ശേഷം പത്തു മീറ്റർ സ്ഥലം തിരിച്ചുതരുമെന്നാണ് സംസ്ഥാന സർക്കാറും ഗെയിലും പറയുന്നത്. കൊടുവള്ളി നഗരസഭ, ഒാമശ്ശേരി, താമരശ്ശേരി, ഉണ്ണികുളം, പനങ്ങാട്, കോട്ടൂർ പഞ്ചായത്തുകളിലാണ് സമരസമിതിയുടെ പ്രവർത്തനം. എരഞ്ഞിമാവ് സമരത്തിൽ വി.എം. സുധീരനടക്കമുള്ള കോൺഗ്രസ് നേതാക്കൾ പിന്തുണയറിയിച്ചിരുന്നു. അതിനിടെയാണ് ആ സമരത്തെ വിമർശിച്ച് താമരശ്ശേരിയിലെ പ്രമുഖ കോൺഗ്രസ് നേതാവ് പുതിയ സമരവുമായി എത്തുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.