ചുണ്ടേല്‍: സംബോധനം, ഉല്‍ബോധനം, പ്രാർഥന എന്ന സന്ദേശമുയര്‍ത്തി നുസ്റത്തുല്‍ ഇസ്ലാം ചുണ്ടേല്‍ മഹല്ല് ജമാഅത്ത് കമ്മിറ്റി സംഘടിപ്പിച്ച 'തന്‍ശീത്ത്-17' സമ്പൂര്‍ണ മഹല്ല് സംഗമത്തിെൻറ സമാപന സമ്മേളനം സമസ്ത ജില്ല പ്രസിഡൻറ് കെ.ടി. ഹംസ മുസ്ലിയാർ ഉദ്ഘാടനം ചെയ്തു. മഹല്ല് ഖത്തീബ് മുജീബ് ഫൈസി അധ്യക്ഷത വഹിച്ചു. ദുആ മജ്ലിസിന് മാനു തങ്ങൾ പൂക്കോട്ടൂര്‍ നേതൃത്വം നല്‍കി. മഹല്ല് പ്രസിഡൻറ് പി.കെ. മൊയ്തീന്‍ കുട്ടി, സെക്രട്ടറി എച്ച്.കെ.കെ. മുഹമ്മദ് ഹാജി, കുഞ്ഞിപ്പ ഹാജി, ബീരാന്‍ മുസ്ലിയാര്‍, കുഞ്ഞബ്ദുല്ല മുസ്ലിയാര്‍, അബ്ദുൽ അസീസ് ബാഖവി, കബീര്‍ ദാരിമി, ഇബ്രാഹീം മുസ്ലിയാര്‍, ഹസന്‍ മുസ്ലിയാര്‍, അഫ്സല്‍ മഡോണ്‍, നൗഫല്‍, നിസാര്‍ കാര്യകത്ത്, സല്‍മാന്‍ കണ്ണഞ്ചാത്ത് എന്നിവർ സംസാരിച്ചു. ഫിലിം ആൻഡ് ഡ്രാമ കോംബോ ഫെസ്റ്റ് പുൽപള്ളി: പഴശ്ശിരാജ കോളജിൽ ഫെബ്രുവരി ഒമ്പത്, 10 തീയതികളിൽ 'ടർകോയിസ് 2െക18' ഫിലിം ആൻഡ് ഡ്രാമ കോംബോ ഫെസ്റ്റ് നടക്കും. കേരളത്തിലും പുറത്തുമുള്ള മുന്നൂറോളം വിദ്യാർഥികൾ പങ്കെടുക്കും. 15 സിനിമകളും വിവിധ നാടകങ്ങളും പ്രദർശിപ്പിക്കും. വിവിധ മത്സരങ്ങളിൽ വിജയികളാവുന്നവർക്ക് കാഷ് അവാർഡുമുണ്ട്. ലോഗോ പ്രകാശനം തിരുവനന്തപുരത്ത് സംവിധായകരായ കമലും ദിലീഷ് പോത്തനും ചേർന്നു നിർവഹിച്ചു. എ.കെ.പി. ജുനൈദ്, ആൽവിൻ സണ്ണി, അമൽ ജോസ്, ശരണ്യ സുബ്രൻ, അശ്വനി പുഷ്‌പാകരൻ, ദിവ്യ വിജയൻ, സജിൽ ലാൽ, നിജയ് വിജയൻ എന്നിവർ സംസാരിച്ചു. ഫോൺ: 8129142002, 9961567126.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.