കാക്കുനിയിൽ മുസ്ലിം ലീഗ്-സി.പി.എം സംഘർഷം; 12 പേർക്ക് പരിക്ക്: നാലു വീടുകളും മൂന്നു വാഹനങ്ങളും നാലു കടകളും തകർത്തു കാക്കുനിയിൽ മുസ്ലിം ലീഗ്-സി.പി.എം സംഘർഷം; 12 പേർക്ക് പരിക്ക്: നാല് വീടുകളും മൂന്നു വാഹനങ്ങളും നാലു കടകളും തകർത്തു കുറ്റ്യാടി: വേളത്തെ കാക്കുനി തീക്കുനി ഭാഗങ്ങളിൽ രണ്ടു മാസമായി ഇരുട്ടിെൻറ മറവിൽ തുടരുന്ന അതിക്രമങ്ങൾ സി.പി.എം-മുസ്ലിം ലീഗ് സംഘർഷത്തിലും സംഘട്ടനത്തിലും കലാശിച്ചു. ചൊവ്വാഴ്ച അർധരാത്രിക്കുശേഷമുണ്ടായ വിവിധ സംഭവങ്ങളിൽ ഇരുപക്ഷത്തെയും 12 പേർക്ക് പരിക്കേറ്റു. വീടുകൾ, കടകൾ എന്നിവ തകർത്തു. രണ്ടു പള്ളികൾക്കു നേരെ അതിക്രമം നടത്തിയതായും പരാതിയുണ്ട്. ജീലാനി നഗറിൽ നടന്ന മുസ്ലിം ലീഗ് പരിപാടിക്കിടെയുണ്ടായ പ്രശ്നങ്ങളോടെയാണ് സംഘർഷത്തിെൻറ തുടക്കം. തങ്ങളുടെ കൊടി മുസ്ലിം ലീഗുകാർ പരസ്യമായി നശിപ്പിച്ചതാണ് കാരണമെന്ന് സി.പി.എമ്മുകാരും തങ്ങളുടെ ഫ്ലക്സ്ബോഡ് സി.പി.എമ്മുകാർ നശിപ്പിക്കുകയായിരുന്നെന്ന് മുസ്ലിം ലീഗുകാരും പറയുന്നു. ബോംബേറിലും കല്ലേറിലും നാല് മുസ്ലിം ലീഗുകാർക്ക് പരിക്കേറ്റതായി മുസ്ലിം ലീഗുകാരും വിവിധ സ്ഥലങ്ങളിലായി വാഹനം തടഞ്ഞുനിർത്തിയും മറ്റും സ്ത്രീയെയടക്കം ഒമ്പത് പാർട്ടി പ്രവർത്തകരെ മുസ്ലിംലീഗുകാർ മർദിച്ചതായി സി.പി.എമ്മുകാരും ആരോപിച്ചു. ചാലിൽപാറയിലുണ്ടായ ബോംബേറിൽ ചാലിൽ ലത്തീഫ്(25), കെട്ടിൽ ഉനൈസ് (26) എന്നിവർക്ക് പരിക്കേറ്റതായും ഇവരെ വടകര ഗവ. ആശുപത്രിയിൽ എത്തിച്ച കാർ ൈഡ്രവർ ആയഞ്ചേരി പുനത്തിക്കണ്ടി ശരീഫ് (30), കണിയാങ്കണ്ടി വഹാബ് എന്നിവരെ ആശുപത്രിയിൽ അതിക്രമിച്ചു കയറി മർദിച്ചതായും മുസ്ലീഗുകാർ ആരോപിച്ചു. ഇവരെ കൊണ്ടുവന്ന ഇന്നോവ കാർ അടിച്ചു തകർത്തിട്ടുണ്ട്. കാലിെൻറ എല്ല് പൊട്ടിയ ശരീഫിനെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും പറഞ്ഞു. കാക്കുനിയിലെ തെക്കിനിക്കണ്ടി വിപിൻലാൽ (25), ഞെള്ളേരീമ്മൽ പ്രജീഷ്(24), കരിമ്പാലക്കണ്ടി പ്രസുൻ (17), പൂഞ്ചോല അനൂപ്((30), തില്ലങ്കേരി ലിബിൻ(22) എന്നിവരെയും കാക്കുനിയിലെ കല്യാണ വീട്ടിൽപോയി ജിപ്പിൽ മടങ്ങുകയായിരുന്ന ചെമ്മരത്തൂർ സ്വദേശികളായ പുത്തൻപുരയിൽ സുഭ (48), പുത്തൻപുരയിൽ ശ്രീധരൻ(50), പുത്തൻപുരയിൽ ഗോകുൽ എന്നിവരെയും മർദിച്ചു പരിക്കേൽപിച്ചതായി സി.പി.എമ്മുകാർ ആരോപിച്ചു. എല്ലാവരെയും വടകര ഗവ. ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചാലിൽ സ്രാമ്പിയുടെ നേർച്ചപ്പെട്ടിക്ക് കരിഓയിൽ അടിക്കുകയും കാക്കുനി ജുമാമസ്ജിദിെൻറ കവാടത്തിലെ കമാനം കല്ലെറിഞ്ഞ് കേടുവരുത്തുകയും ചെയ്തു. മുസ്ലിംലീഗ് പ്രവർത്തകരായ സി.എം. അന്ത്രു, സി.എം. മൊയ്തീൻ, തയ്യുള്ളതിൽ കുഞ്ഞബ്ദുല്ല എന്നിവരുടെ വീട്, കുറുങ്ങോട്ട് അമ്മദിെൻറ ക്വാർട്ടേഴ്സ് കെട്ടിടം, കാക്കുനിയിലെ ബേക്കറിയുടെ ബോർഡ്, മണ്ണ്കണ്ടി ബസ്സ്റ്റോപ്പ് എന്നിവ കല്ലെറിഞ്ഞും അടിച്ചും കേടുവരുത്തി. ചങ്ങരോത്ത് മൊയ്തുവിെൻറ കടയുടെ ഒരു ഭാഗം കത്തിച്ചു. മമ്മാലിക്ക എന്നാളുടെ കടയിലെ ഗ്രാനൈറ്റ് പതിച്ച മേശ തകർത്തു. വണ്ണാത്തിമാക്കൂൽ ബഷീർ, പൂവുള്ളതിൽ ഇബ്രാഹിം, പടിഞ്ഞാറെകണ്ടി മൊയ്തു എന്നിവരുടെ കടക്ക് പുറത്തുവെച്ച സാധനങ്ങളും ഫർണിച്ചറുകളും നശിപ്പിച്ചു. ദയ ചാരിറ്റബ്ൾ ട്രസ്റ്റിെൻറ ബോർഡ് തകർത്തു. നടുപ്പൊയിൽ യു.പി.സ്കൂൾ അധ്യാപകൻ ചീനൻറവിടെ സി. സജീവെൻറ വീടിനു നേരേയും ആക്രമണമുണ്ടായി. സി.പി.എം പ്രവർത്തകരായ തട്ടാെൻറ വീട്ടിൽ കണ്ണൻ, അബ്ദുറഹ്മാൻ എന്നിവരുടെ കട, ഞെള്ളേരി പ്രജിത്തിെൻറ മോട്ടോർ ബൈക്ക് എന്നിവ തകർത്തതായും പരാതിയുണ്ട്. റൂറൽ എസ്.പി എം.കെ. പുഷ്കരൻ സ്ഥലം സന്ദർശിച്ചു. നാദാപുരം ഡിവൈ.എസ്.പി വി.കെ. രാജു, കുറ്റ്യാടി സി.ഐ. സുനിൽകുമാർ എന്നിവരുടെ നേതൃത്വത്തിൽ സ്പെഷൽ പൊലീസ് ഉൾപ്പെടെ സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. പാറക്കൽ അബ്ദുല്ല എം.എൽ.എ സ്ഥലം സന്ദർശിച്ചു. തീവെച്ച് നശിപ്പിച്ചു കക്കട്ടിൽ: നമ്പ്യത്താംകുണ്ട് എം.കെ. മൊയ്തു ഹാജിയുടെ ഉടമസ്ഥതയിലുള്ള ഇലക്ട്രിക്കൽ ഷോപ്പിൽ പുറത്ത് സൂക്ഷിച്ചിരുന്ന വാട്ടർ ടാങ്ക് സാമൂഹിക ദ്രോഹികൾ തീയിട്ട് നശിപ്പിച്ചു. പ്രദേശത്ത് കുറച്ച് ദിവസങ്ങളായി കൊടികളും മറ്റും നശിപ്പിക്കപ്പെട്ടിരുന്നു. സാമൂഹിക ദ്രോഹികൾ അഴിഞ്ഞാടിയിട്ടും പൊലീസ് വേണ്ടത്ര ജാഗ്രത പുലർത്തുന്നിെല്ലന്നും പരാതിയുണ്ട്. പൊതുവെ രാഷ്ട്രീയ സംഘർഷങ്ങളൊന്നുമില്ലാത്ത പ്രദേശത്ത് അശാന്തി പരത്തുന്നവരെ ഉടൻ കണ്ടെത്തി സമാധാനം നില നിർത്തണമെന്ന് യു.ഡി.എഫ് യോഗം ആവശ്യപ്പെട്ടു. ഇ. മുഹമ്മദലി അധ്യക്ഷത വഹിച്ചു. ടി.പി.എം. തങ്ങൾ, പി.കെ. നാണു, വിശ്വൻ, പുരുഷു എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.