പോസ്​റ്റൽ -ആർ.എം.എസ് പെൻഷൻകാരു​െട പ്രകടനം

കോഴിക്കോട്: ചീഫ് പോസ്റ്റ്മാസ്റ്റർ ജനറൽ ഓഫിസിനു മുമ്പിൽ നടത്തുന്ന നിരാഹാര സത്യഗ്രഹത്തോട് അനുഭാവം പ്രകടിപ്പിച്ചുകൊണ്ട് ഒാൾ ഇന്ത്യ പോസ്റ്റൽ -ആർ.എം.എസ്പെൻഷൻ ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കോഴിക്കോട് ഹെഡ് പോസ്റ്റ് ഓഫിസ് പരിസരത്തു നടത്തിയ പ്രകടനം കേന്ദ്ര ഗവ. പെൻഷൻ സംഘടനകളുടെ അഖിലേന്ത്യ നേതാവ് വി.എ.എൻ. നമ്പൂതിരി ഉദ്ഘാടനം ചെയ്തു. പി. കുഞ്ഞിരാമൻ (സി.ജി.പി.എ), പി.വി. ചന്ദ്രശേഖരൻ (എ.െഎ.ബി.ഡി.പി.എ), ടി.പി. നമ്പ്യാർ (എ.െഎ.പി.ആർ.പി.എ) -എന്നിവർ സംസാരിച്ചു. എ.വി. വിശ്വനാഥൻ സ്വാഗതം പറഞ്ഞു. postal33.jpg പോസ്റ്റൽ -ആർ.എം.എസ് പെൻഷൻകാർ ഹെഡ് പോസ്റ്റ് ഓഫിസിനു മുമ്പിൽ നടത്തിയ പ്രകടനം വി.എ.എൻ. നമ്പൂതിരി ഉദ്ഘാടനം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.