ബേപ്പൂർ: തിന്മകൾക്കും അനീതിക്കുമെതിരെ എഴുത്തിലൂടെ ശക്തമായി വിമർശിച്ച എഴുത്തുകാരനാണ് വൈക്കം മുഹമ്മദ് ബഷീറെന്ന് ഡോ. എം.എൻ. കാരശ്ശേരി. വിദ്യാരംഗം കലാസാഹിത്യ വേദിയുടെ സംസ്ഥാന സർഗോത്സവത്തിെൻറ ഭാഗമായി ബേപ്പൂരിൽ വൈക്കം മുഹമ്മദ് ബഷീറിെൻറ വൈലാലി വീട്ടിൽ ഇത്തിരിനേരം എന്ന പ്രമേയത്തിൽ സംഘടിപ്പിച്ച സാംസ്കാരിക പഠനയാത്ര സംഗമത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരള സാഹിത്യ അക്കാദമി, കേരള സംഗീത നാടക അക്കാദമി, കേരള ലളിതകല അക്കാദമി, കേരള ഫോക്ലോർ അക്കാദമി, വിദ്യാരംഗം കലാസാഹിത്യ വേദി എന്നിവയുടെ സഹകരണത്തോടുകൂടിയാണ് പരിപാടി സംഘടിപ്പിച്ചത്. ചടങ്ങിൽ കേരള സംഗീത നാടക അക്കാദമി സെക്രട്ടറി എൻ. രാധാകൃഷ്ണൻ നായർ അധ്യക്ഷത വഹിച്ചു. കെ.പി. മോഹനൻ, ഫറോക്ക് എ.ഇ.ഒ പി.കെ. ശോഭന, ഷാഹിന ബഷീർ, അനിൽ മാരാത്ത്, ബിജു കാവിൽ തുടങ്ങിയവർ പങ്കെടുത്തു. sarga1.jpg വൈക്കം മുഹമ്മദ് ബഷീറിെൻറ വൈലാലിൽ വീട്ടിൽ ഇത്തിരിനേരം പരിപാടി എം.എൻ. കാരശ്ശേരി ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.